HOME » NEWS » Kerala » THE STUDENT WHO DID NOT STOP THE BULLET WAS CAUGHT BY THE LOCALS AND HANDED OVER TO THE POLICE

പൊലീസ് കൈ കാണിച്ചപ്പോൾ ബൈക്ക് നിർത്താതെ പോയി; ഹോം ഗാർഡിനെ ഇടിച്ചിട്ട വിദ്യാർത്ഥിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

യുവാവ് വാഹനം അവിടെയും നിർത്താൻ തയ്യാറായില്ല. തുടർന്ന് ഇത് സംബന്ധിച്ച വിവരം ഗുരുവായൂർ റോഡ് ജംഗ്ഷനിലേക്ക് നൽകുകയായിരുന്നു.

News18 Malayalam | news18
Updated: January 20, 2021, 10:22 AM IST
പൊലീസ് കൈ കാണിച്ചപ്പോൾ ബൈക്ക് നിർത്താതെ പോയി; ഹോം ഗാർഡിനെ ഇടിച്ചിട്ട വിദ്യാർത്ഥിയെ നാട്ടുകാർ   പിടികൂടി പൊലീസിൽ ഏൽപിച്ചു
accident
  • News18
  • Last Updated: January 20, 2021, 10:22 AM IST
  • Share this:
പട്ടാമ്പി: പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ ബൈക്ക് ഓടിച്ചു പോയ വിദ്യാർത്ഥി ഹോം ഗാർഡിനെ ഇടിച്ചിട്ടു. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഗുരുവായൂർ റോഡ് ജംഗ്ഷനിൽ ആയിരുന്നു സംഭവം. ബൈക്ക് തടഞ്ഞ ഹോം ഗാർഡിനെ തടഞ്ഞ് ഇയാൾ കടന്നു കളയുകയായിരുന്നു.

എന്നാൽ, സംഭവത്തെ തുടർന്ന് നാട്ടുകാർ പിടികൂടി ഇയാളെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. കുന്നംകുളം കക്കാട്ട് അർജുൻ കെ മനോജാണ് പ്രതി. ഇയാൾക്ക് 21 വയസാണ്. ഇയാളെ പട്ടാമ്പി കോടതി റിമാൻഡ് ചെയ്തു. ബി ആർക്ക് വിദ്യാർത്ഥിയാണ് അർജുൻ.

You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]
ഇയാൾ ഓടിച്ചിരുന്ന ബുള്ളറ്റിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത ബുള്ളറ്റ് ഓടിച്ചു വന്ന യുവാവിനെ മഞ്ഞളുങ്ങൽ വച്ച് ട്രാഫിക് എസ് ഐ അശോകൻ കൈ കാണിച്ചു. എന്നാൽ, അർജുൻ വാഹനം നിർത്താൻ തയ്യാറായില്ല. തുടർന്ന് എസ് ഐ വിവരം കൊടുത്തത് അനുസരിച്ച് മേലെ പട്ടാമ്പി ജംഗ്ഷനിലും പൊലീസ് കൈ കാണിച്ചു.

എന്നാൽ, യുവാവ് വാഹനം അവിടെയും നിർത്താൻ തയ്യാറായില്ല. തുടർന്ന് ഇത് സംബന്ധിച്ച വിവരം ഗുരുവായൂർ റോഡ് ജംഗ്ഷനിലേക്ക് നൽകുകയായിരുന്നു. തുടർന്ന് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് റോഡിലിറങ്ങി വാഹനം തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, തടയാൻ ശ്രമിച്ച ഇയാളെ ഇടിച്ചിട്ട് യുവാവ് ബുള്ളറ്റുമായി പോകുകയായിരുന്നു.
Published by: Joys Joy
First published: January 20, 2021, 10:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories