ന്യൂഡൽഹി: കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന കെ എൻ ബാലഗോപാൽ നൽകിയ ഹർജിയിലാണ് കോടതി നടപടി. തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നിയമലംഘനം പ്രേമചന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.
എൽഡിഎഫുകാർക്ക് ഈശ്വര വിശ്വാസം ഇല്ലാത്തതിനാൽ അവർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം. ഈ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനാമാണെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ ഈ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിക്കളഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.