ന്യൂഡൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ
വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തേക്ക് കൂടി സുപ്രീം കോടതി സമയം നീട്ടി നൽകി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ഇനി സമയം നീട്ടി നൽകില്ലെന്നും ജസ്റ്റിസ് എ.എം ഖാൻ വിൽക്കർ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ട്രാൻസ്ഫർ പെറ്റിഷനുകളും പ്രോസിക്യൂട്ടർ ഹാജരാവാത്തതിനെയും തുടർന്ന് സുപ്രീം കോടതി നിർദേശിച്ച സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയില്ലെന്ന് വിചാരണ കോടതി ജഡ്ജി നൽകിയ കത്തിൽ വ്യക്തമാക്കിയായിരുന്നു. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍)ആണ് സുപ്രീം കോടതിക്ക് കൈമാറിയത്.
Also Read
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി
വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. ഇതിനിടെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യം സുപ്രീം അംഗീകരിച്ചില്ല.
Also Read
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസത്തെ സാവകാശം തേടി ജഡ്ജി
പബ്ലിക് പ്രോസിക്യുട്ടര്‍ എ. സുരേശന് രാജി വയ്ക്കുകയും വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിരുന്നു. ഈ കാരണങ്ങളാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കത്തില്‍ പ്രത്യേക കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
2019 നവംബര്‍ 29നാണ് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ വിചാരണ നീണ്ടു പോയി. ഇതിനിടെ ആറ് മാസത്തെ സമയം കൂടി 2020 ഓഗസ്റ്റില്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി എറണാകുളം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് തള്ളിയത്. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും കാണിച്ച് കഴിഞ്ഞ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹർജി സമർപ്പിച്ചിരുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ കേസ് നീണ്ടു പോവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങൾ അടക്കം മൊഴി മാറ്റുകയും ചെയ്തു. ഇതിനുപിന്നിൽ ദിലീപിൻറെ സ്വാധീനം ആണെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ പ്രതിയും പിന്നീട് മാപ്പ്സാക്ഷിയും ആയ വിപിൻ ലാലിനെ
ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിയായ പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയിരുന്നു.
ഇത് ദിലീപ് പറഞ്ഞപ്രകാരം ആയിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ സാക്ഷികളെ സ്വാധീനിച്ചത് സംബന്ധിച്ച് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി എറണാകുളം വിചാരണ കോടതി കോടതി തള്ളിയത്. 2017 ജൂലൈ പത്തിനാണ് കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത്.
വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കത്ത് നൽകിയത്.കഴിഞ്ഞ ആഗസ്റ്റിൽ സുപ്രിംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഫെബ്രുവരിയിൽ വിചാരണ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ആറു മാസം കൂടി സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടത്..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.