നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Actress Attack Case | നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയും തള്ളി

    Actress Attack Case | നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയും തള്ളി

    ജസ്റ്റിസ് എ.എം ഗാംകുല്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്.

    സുപ്രീം കോടതി

    സുപ്രീം കോടതി

    • Share this:
      ന്യൂഡല്‍ഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയും തള്ളി.ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇത് ജഡ്ജിയുടെ മനോവീര്യം തകർക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് എ.എം ഗാംകുല്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ട ശേഷം തള്ളിയത്.

      വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. കോടതി മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതിയും പ്രോസിക്യൂട്ടറും സഹകരിച്ച് നീതി നടപ്പാക്കാൻ മുന്നോട് പോകണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.

      Also Read നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റത്തിൽ തടസ ഹർജിയുമായി ദിലീപ് സുപ്രീം കോടതിയിൽ

      ഹൈക്കോടതി വിധിയെ തുടർന്ന് പ്രൊസിക്യൂട്ടർ എ സുരേശൻ രാജിവെച്ചിരുന്നു. കേസ് വിചാരണ തുടരാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാൻ വിചാരണ കോടതി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗൗരവ സ്വഭാവമുള്ള കേസായതിന്നാൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇല്ലാതെ വിചാരണ തൽക്കാലം തുടരരുതെന്നാണ് അന്വേഷണ സംഘവും കോടതിയെ അറിയിച്ചിട്ടുള്ളത്.

      കേസിലെ വിചാരണ നടപടികൾ നടക്കാനിരിക്കെയാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു വെന്ന് ആരോപിച്ചാണ് ഇരയായ നടിയും പ്രോസിക്യുഷനും കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
      Published by:Aneesh Anirudhan
      First published:
      )}