• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

UNA ഭാരവാഹികൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; FIR റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ മൂന്നരക്കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

news18-malayalam
Updated: September 13, 2019, 1:29 PM IST
UNA ഭാരവാഹികൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; FIR റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
ജാസ്മിൻ ഷാ
news18-malayalam
Updated: September 13, 2019, 1:29 PM IST
ന്യൂഡൽഹി: യുഎൻഎ ഭാരവാഹികൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ എഫ്ഐആർ റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് കോടതി പറഞ്ഞു.

ഇതോടെ യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് നൽകിയ ഹർജി പിൻവലിച്ചു. യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ മൂന്നരക്കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

also read;ഇതുവരെ കണ്ട പിഴയൊന്നും പിഴയല്ല മന്നവാ; ഗതാഗത നിയമലംഘനത്തിന് രണ്ടുലക്ഷം പിഴ വിധിച്ച് ഡൽഹി

സംഘടനയുടെ അക്കൗണ്ടിൽ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് മുൻ യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് മാർച്ചിൽ പരാതി നൽകിയത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുകയാണ് കാണാനില്ലെന്നു കാണിച്ച് പരാതി നൽകുന്നത്. ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാതിയിലുണ്ടായിരുന്നു.

അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുള്ള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയതായാണ് ആരോപണം.

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...