കരിപ്പൂർ വിമാന ദുരന്തത്തിന്റെ രണ്ടാം വാർഷികം കടന്നെത്തുമ്പോൾ അപകട സമയത്ത് എല്ലാം മറന്ന് രക്ഷാ പ്രവർത്തനത്തിന് എത്തിയ നാടിന് ആദരം അർപ്പിക്കാൻ ഒരുങ്ങുക ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ കൂട്ടായ്മ. വിമാനത്താവളത്തിന് അടുത്തുള്ള ചിറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഒരു കെട്ടിടം നിർമിച്ച് നൽകാൻ ഒരുങ്ങുക ആണ് മലബാർ ഡെവലപ്മെൻ്റ് ഫോറത്തിൻ്റെ സഹകരണത്തോടെ ഈ കൂട്ടായ്മ.
2020 ഓഗസ്റ്റ് 7 നു രാത്രി 8 ന് ആണ് ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് 1344 വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നി വീണ് അപകടത്തിൽ പെടുന്നത്. 6 ജീവനക്കാർ അടക്കം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് പൈലറ്റുമാർക്ക് പുറമെ 19 പേരുടെ ജീവൻ നഷ്ടമായി. 165 പേർക്ക് പരിക്ക് പറ്റി. കോവിഡ് നിയന്ത്രണങ്ങളും ഭീതിയും മറ്റ് അപകട സാധ്യതകളും വക വെക്കാതെ രക്ഷാ പ്രവർത്തനങ്ങൾക്ക് നാട്ടുകാർ മുന്നിട്ടിറങ്ങിയത് ആണ് ദുരന്തത്തിൻ്റെ കുറച്ചത്.
read also: ഷർട്ടില്ലാത്ത ത്രോബാക്ക് ചിത്രങ്ങളിലൂടെ ഹൃത്വിക് റോഷൻ; കോരിത്തരിച്ച് ആരാധകർ
രണ്ട് വർഷങ്ങൾക്ക് ഇപ്പുറം അപകടത്തിൽ പരിക്കേറ്റ മിക്കവർക്കും നഷ്ട പരിഹാരം ലഭിച്ചു കഴിഞ്ഞു. അന്ന് എല്ലാം മറന്ന് ഒപ്പം നിന്ന നാടിന് ഒരു ആദരം എന്ന നിലയിൽ ആണ് വിമാനത്താവളത്തിന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സർവ സൗകര്യങ്ങളും ഉള്ള ആശുപത്രി കെട്ടിടം പണിയാൻ ഇവർ നിശ്ചയിച്ചത്. 50 ലക്ഷം രൂപ വരെ പദ്ധതിക്ക് വേണ്ടി സമാഹരിക്കാൻ ആണ് കൂട്ടായ്മയും എം ഡി എഫും ഉദ്ദേശിക്കുന്നത്
"കെട്ടിടം നിർമിക്കാൻ ഉള്ള പദ്ധതി സർക്കാരിനെ അറിയിച്ചു. എന്തൊക്കെ വേണം, എത്ര വിസ്തൃതി വേണം എന്നുള്ള കാര്യങ്ങൾ ഒക്കെ ഇതുമായി ബന്ധപ്പെട്ടവർ അറിയിക്കും. അതിന് ആവശ്യമായ സംഖ്യ നൽകാൻ തയ്യാറാണ്."എം ഡി എഫ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനിപറഞ്ഞു.
മംഗലാപുരം വിമാനപകടം കഴിഞ്ഞ് 12 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും നഷ്ടപരിഹാര തുക ലഭിക്കാത്തവർ ഉണ്ട് . ആ സാഹചര്യത്തിൽ ആണ് കരിപ്പൂരിൽ അപകടം നടന്ന് രണ്ട് വർഷം തികയും മുൻപേ നഷ്ട പരിഹാരം ഏതാണ്ട് എല്ലാവർക്കും ലഭിച്ചിരിക്കുന്നത്. അപകടം നടന്ന സമയം മുതൽ കഴിഞ്ഞ രണ്ട് വർഷമായി ആശുപത്രിയിലും, അവശ്യമുള്ള രേഖകൾ തയ്യാറാക്കാനും നിയമജ്ഞരുമായി നിരന്തരം ബന്ധപ്പെടാനും എം ഡി. എഫ് പ്രവർത്തകർ നടത്തിയ ശ്രമമാണ് ഈ വൻ വിജയത്തിന് കാരണമായതെന്നും അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു.
മലബാർഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാർ രൂപീകരിച്ച എം.ഡി.എഫ് ചാരിറ്റി ഫൗണ്ടേഷനാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് . വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള ആശുപത്രി ആണ് ചിറയിൽ പ്രാഥമികാരോഗ്യ കേന്ദ്രം. പദ്ധതിയുടെ ധാരണ പത്രം അപകടത്തിൻ്റെ വാർഷിക ദിനമായ 7 ന് രാവിലെ 10 മണിക്ക് വിമാന ത്താവള പരിസരത്ത് വച്ച് മന്ത്രി വി അബ്ദുറഹ്മാന് കൈമാറും. കരിപ്പൂർ വിമാനപകട ആക്ഷൻ ഫോറം ചെയർ മാൻ ടി.വി ഇബ്രാഹിം എം.എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി ഹമീദ് മാസ്റ്റർ എം.എൽ എ മുഖ്യാഥിതിയായി പങ്കെടുക്കും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karippur, Karippur Air India Crash, Reunion