നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Baby Missing | നവജാതശിശുവിനെ കണ്ടെത്താൻ സഹായിച്ചത് ടാക്സി ഡ്രൈവർ; നീതു കുടുങ്ങിയത് എറണാകുളത്ത് പോകാൻ ടാക്സി വിളിച്ചതോടെ

    Baby Missing | നവജാതശിശുവിനെ കണ്ടെത്താൻ സഹായിച്ചത് ടാക്സി ഡ്രൈവർ; നീതു കുടുങ്ങിയത് എറണാകുളത്ത് പോകാൻ ടാക്സി വിളിച്ചതോടെ

    ഹോട്ടൽ അധികൃതർ വിളിച്ചതിനെ തുടർന്ന് അവിടെ എത്തിയ അലക്സ് എന്ന ടാക്സി ഡ്രൈവറാണ് മെഡിക്കൽ കോളേജിൽനിന്ന് ഒരു നവജാതശിശുവിനെ കാണാതായ വിവരം അറിയിച്ചത്

    Child_Missing

    Child_Missing

    • Share this:
      കോട്ടയം: മെഡിക്കൽ കോളേജിൽ (Medical Colelge) നിന്ന് കാണാതായ നവജാതശിശുവിനെ (Baby Missing) കണ്ടെത്താൻ സഹായിക്കുന്നതിൽ നിർണായകമായത് ടാക്സി ഡ്രൈവറുടെ ഇടപെടൽ. കുഞ്ഞിനെ തട്ടിയെടുത്തുകൊണ്ടുവന്ന നീതു എന്ന യുവതി, അമൃത ആശുപത്രിയിലേക്ക് പോകാൻ ഒരു ടാക്സി വിളിച്ചു തരണമെന്ന് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചു. കുഞ്ഞിനെ എത്രയും വേഗം അമൃത ആശുപത്രിയിൽ എത്തിക്കണമെന്നാണ് യുവതി അറിയിച്ചത്. ഹോട്ടൽ അധികൃതർ വിളിച്ചതിനെ തുടർന്ന് അവിടെ എത്തിയ അലക്സ് എന്ന ടാക്സി ഡ്രൈവറാണ് മെഡിക്കൽ കോളേജിൽനിന്ന് ഒരു നവജാതശിശുവിനെ കാണാതായ വിവരം അറിയിച്ചത്. ഇതേത്തുടർന്ന് സംശയം തോന്നിയ ഹോട്ടൽ അധികൃതർ യുവതിയെ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു.

      'മെഡിക്കൽ കോളേജിൽനിന്ന് നവജാതശിശുവിനെ കാണാതായ വിവരം ഞാൻ സ്റ്റാൻഡിൽവെച്ച് അറിഞ്ഞിരുന്നു. അതിനിടെയാണ് ഹോട്ടലിൽനിന്ന് ഓട്ടം പോകാനായി വിളി വന്നത്. അവിടെ എത്തിയപ്പോഴാണ് നവജാതശിശുവിനെ എറണാകുളം അമൃത ആശുപത്രിയിൽ എത്തിക്കാനാണ് ഓട്ടം എന്ന് അറിഞ്ഞത്. മെഡിക്കൽ കോളേജിൽനിന്ന് കുഞ്ഞിനെ കാണാതായ വിവരം ഹോട്ടൽ അധികൃതരോട് ഈ സമയം ഞാൻ പറഞ്ഞു. നവജാതശിശുവിനെയാണ് കാണാതായതെന്നും പറഞ്ഞു. അപ്പോഴാണ് ഹോട്ടൽ റിസപ്ഷനിസ്റ്റായ യുവതി, നീതുവിന്‍റെ കൈയിലുള്ളത് നവജാതശിശു ആണെന്ന് അറിയിച്ചത്. സംശയം തോന്നിയതോടെയാണ് അവരെ തടഞ്ഞുവെച്ച് പൊലീസിനെ വിളിച്ചത്'- അലക്സ് പറഞ്ഞു.

      വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്ന് മണിയോടെയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവം ഉണ്ടായത്. കുഞ്ഞിന് മഞ്ഞ നിറം കൂടുതലാണെന്നും തീവ്രപരിചരണവിഭാഗത്തിൽ കാണിക്കണമെന്നും പറഞ്ഞാണ് കുഞ്ഞിനെ വാങ്ങിക്കൊണ്ട് പോയത്. നഴ്‌സിന്‍റെ വേഷത്തിലാണ് ഇവർ എത്തിയതെന്നും കുഞ്ഞിന്‍റെ അമ്മയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പറഞ്ഞു. ഏറെ നേരമായിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവരാത്തതിനെ തുടർന്ന് നഴ്സുമാരുടെ മുറിയിലെത്തി അന്വേഷിച്ചു. അപ്പോൾ കുഞ്ഞിനെ വാങ്ങാൻ അവിടെനിന്ന് ആരും വന്നിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ കുഞ്ഞിന്‍റെ അമ്മയും ബന്ധുക്കളും ബഹളമുണ്ടാക്കി. തുടർന്ന് ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.

      പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെയും കടത്തിക്കൊണ്ടുപോയ സ്ത്രീയെയും ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരുമണിക്കൂറിനുള്ളിൽ കുഞ്ഞിനെയും സ്ത്രീയെയും കണ്ടെത്താൻ സഹായകരമായതെന്ന് പൊലീസ് പറയുന്നു. ഇടുക്കി വണ്ടിപ്പരിയാര്‍ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്തിക്കൊണ്ടു പോവാന്‍ ശ്രമം നടന്നത്. കുട്ടിയെ കൊണ്ടുപോയ കളമശ്ശേരി സ്വദേശി നീതുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കൊപ്പം ഒരു കുട്ടിയുമുണ്ട്.

      മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 17 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

      തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 17 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെള്ളനാടാണ് ദാരുണ സംഭവം ഉണ്ടായത്. വെള്ളനാട് മുണ്ടേല പ്രവീണ്‍ ഭവനില്‍ നിന്ന്​ മലയിന്‍കീഴ് ഗോവിന്ദമംഗലത്ത് വാടകക്ക്​ താമസിക്കുന്ന മുഹമ്മദ്​ റിയാസ്​-​​പ്രിയങ്ക ദമ്പതികളുടെ മകള്‍ റംസിയയാണ് മരിച്ചത്.

      Also Read- ഹെലികോപ്ടർ താഴ്ന്ന് പറന്നത് നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി

      ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ്​ പാല്‍ കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയത്​. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ നെയ്യാറ്റിന്‍കര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ നരുവാമൂട് പൊലീസ് കേസെടുത്തു.
      Published by:Anuraj GR
      First published: