നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തീകൊളുത്തി മരിച്ചനിലയില്‍ കണ്ട അധ്യാപകന്‍ ആത്മഹത്യയ്‌ക്കെതിരായ ടെലിഫിലിമില്‍ അഭിനയിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം

  തീകൊളുത്തി മരിച്ചനിലയില്‍ കണ്ട അധ്യാപകന്‍ ആത്മഹത്യയ്‌ക്കെതിരായ ടെലിഫിലിമില്‍ അഭിനയിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം

  കോളേജില്‍ ചൊവ്വാഴ്ച നടത്തിയ ഓണാഘോഷത്തിന്റെ മുഖ്യ സംഘാടകനായിരുന്നു സുനില്‍ കുമാര്‍.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ലോ അക്കാഡമി അധ്യാപകന്‍ സുനില്‍ കുമാറിന്റെ മരണവാര്‍ത്തയില്‍ ഞെട്ടല്‍ മാറാതെ വിദ്യാര്‍ഥികള്‍. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ലോ അക്കഡമി കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിലായിരുന്നു സുനില്‍ കുമാറിനെ കണ്ടെത്തിയത്. തിരുവനന്തപുരം ലോ അക്കാഡമി കോളേജിലെ അസി. പ്രൊഫസറായിരുന്നു സുനില്‍ കുമാര്‍.

   ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് എതിരായ ടെലിഫിലിമില്‍ അഭിനയിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അധ്യാപകന്‍ ആത്മഹത്യ ചെയ്തത്. കോളേജില്‍ ചൊവ്വാഴ്ച നടത്തിയ ഓണാഘോഷത്തിന്റെ മുഖ്യ സംഘാടകനായിരുന്നു സുനില്‍ കുമാര്‍.

   ഏറെ സന്തോഷവനായി കാണപ്പെട്ട സുനില്‍ എല്ലാ വിദ്യാര്‍ഥികളെയും അധ്യാപകരെയും യാത്രയാക്കിയ ശേഷമാണ് ക്യാംപസില്‍ നിന്ന് മടങ്ങിയത്. പാശ്ചാത്യ സംഗീത ഉപകരണങ്ങളിലും വിദഗ്ധനായിരുന്നു സുനില്‍ കുമാര്‍. കീ ബോര്‍ഡ്, ഡ്രംസ് എ്ന്നിവയില്‍ കമ്പം ഉണ്ടായിരുന്നയാളാണ് സുനില്‍.

   ഓണ്‍ലൈനായി നടത്തിയ ഓണാഘോഷത്തില്‍ 350 പേരാണ് പങ്കെടുത്തത്. പരിപാടി അവസാനിച്ച ശേഷ രാത്രി 9:30നാണ് സുനില്‍ വീട്ടിലേക്ക് പോയത്. ചൊവ്വാഴ്ച കോളേജ് അടയ്ക്കുകയും ചെയ്തു. എന്നാല്‍ ബുധനാഴ്ച എംഎല്‍ബി ക്ലാസ് മന്ദിരത്തിന് മുന്നില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു സുനില്‍ കുമാര്‍. അവിടെയെത്തിയ വിദ്യാര്‍ഥികളുമായി ഏറെ നേരം അദ്ദേഹം സംസാരിച്ചിരുന്നു. ഷൂട്ടിങ് ഉണ്ടെന്നും ഒരാള്‍ വരുമെന്നും കാത്ത് നില്‍ക്കുകയാണെന്നും സുനില്‍ ഒരു വിദ്യാര്‍ഥിയോട് പറഞ്ഞു.

   ബുധനാഴ്ച ഉച്ചയോടെയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ സുനില്‍ കുമാറിനെ കണ്ടെത്തിയത്. സമീപത്ത് നിന്ന് പെട്രോള്‍ കുപ്പി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം വഴയില സ്വദേശിയാണ് സുനില്‍ കുമാര്‍. പത്ത് വര്‍ഷമായി ലോ കോളേജ് അക്കാഡമിയിലാണ് ജോലി ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞദിവസം അധ്യാപകന്‍ പങ്കുവെച്ചിരുന്നു.

   കോളേജില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഗ്രൗണ്ടില്‍ തീ നാളം കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്.

   (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Jayesh Krishnan
   First published:
   )}