• HOME
 • »
 • NEWS
 • »
 • kerala
 • »
 • Suspension | ഹരിദാസ് വധം: പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപികയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു

Suspension | ഹരിദാസ് വധം: പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപികയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു

ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസിന് പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് രേഷ്മ അറസ്റ്റിലായത്

 • Last Updated :
 • Share this:
  കണ്ണൂർ: തലശേരി പുന്നോലിൽ ഹരിദാസ് വധക്കേസ് (Haridas Murder case) പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപികയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. അധ്യാപികയായ രേഷ്മയ്ക്കെതിരെ അമൃത വിദ്യാലയം (Amrita Vidyalayam) മാനേജ്മെന്‍റ് നടപടി സ്വീകരിക്കുകയായിരുന്നു. ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസിന് പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് രേഷ്മ അറസ്റ്റിലായത്. കേസിൽ പതിനഞ്ചാം പ്രതിയാക്കിയാണ് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായ ദിവസം വൈകിട്ടോടെ രേഷ്മയ്ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

  ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രേഷ്മ ഭർത്താവിന്‍റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ ഇടം നൽകിയത്. നിജിൽ ദാസ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും ഏറെ കാലമായി പരിചയമുണ്ടെന്നും രേഷ്മ മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

  എം വി ജയരാജൻ സൈബർ ആക്രമണം നടത്തുന്നു; മുഖ്യമന്ത്രിക്ക് രേഷ്മയുടെ പരാതി

  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഹരിദാസൻ വധക്കേസിൽ (Haridas Murder case)പ്രതിയെ ഒളിവിൽ താമസിച്ചതിന് അറസ്റ്റിലായ രേഷ്മ. എം വി ജയരാജനും കാരായി രാജനുമെതിരെയാണ് രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. എം വി ജയരാജൻ, കാരായി രാജൻ തുടങ്ങിയ സിപിഎം നേതാക്കൾ സൈബർ ആക്രമണം നടത്തുന്നുവെന്നാണ് പരാതി.

  പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ രേഷ്മ പറയുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിക്കാവുന്ന കേസ്സായിട്ടും അർധരാത്രി മജിസ്ട്രേറ്റിനെ വീട്ടിൽ ഹാജരാക്കി എന്ന് പരാതിയിൽ പറയുന്നു.

  Also Read- DYFI നേതാവിനെതിരെ അപകീർത്തികരമായ പ്രചാരണം; അർജുൻ ആയങ്കിക്കെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

  കൂത്ത് പറമ്പ് സി ഐ മോശമായി സംസാരിച്ചു. പൊലീസ് കസ്റ്റഡിയിൽ ഉള്ളപ്പോൾ ശൗചാലയത്തിൽ പോകാൻ അനുവദിച്ചില്ല. താനും ഭർത്താവും സി പി എം അനുഭാവികളാണെന്നും കേസിൽ നിരപരാധിയാണെന്നുമാണ് പരാതിയിലുള്ളത്.

  Also Read-'വീട് നല്‍കിയത് കരാറാക്കിയ ശേഷം, രേഷ്മ മുന്‍ SFI പ്രവര്‍ത്തക' ; സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കുടുംബം

  അതേസമയം, രേഷ്മയുടെ അണ്ടല്ലൂരിലെ വീടും പരിസരത്തും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. പത്തോളം ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. രേഷ്മയെ അപായപ്പെടുത്താനുള്ള സാധ്യത കൂടി മുന്നിൽ കണ്ട് കൊണ്ടാണ് പോലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയത്.

  Also Read-'നിജിലിന് രേഷ്മ വാടകയ്ക്ക് വീട് നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട്'; റിമാന്‍ഡ് റിപ്പോര്‍ട്ട്

  പ്രതിക്ക് വീട് വാടകയ്ക്ക് നല്‍കിയത് പ്രശാന്തിന്റെ ഭാര്യ രേഷ്മയാണെന്നും ഇവരും പ്രതി നിഖിലുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

  അടുത്ത കൂട്ടുകാരിയുടെ ഭർത്താവായതിനാലാണ് വീട് നൽകിയതെന്നു രേഷ്മയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. മകളുടെ ഭർത്താവ് പ്രശാന്തിന്റെയും തങ്ങളുടെയും സമ്മതത്തോടെയാണ് വാടക കരാര്‍ എഴുതി വാങ്ങി താക്കോൽ നല്‍കിയത്. പക്ഷേ, കഴിഞ്ഞ ദിവസം പുലർച്ചെ, പോലീസ് വീട്ടിൽ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസ്സിലാക്കിയത്. സമൂഹമാധ്യമങ്ങളിൽ രേഷ്മക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾ കണ്ടു നടുങ്ങിയെന്നും രേഷ്മയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

  മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് നിജിൽ ഒളിവിൽ താമസിച്ചത്. പിണറായി എസ്ഐയും പ്രതി ഒളിവില്‍ കഴിഞ്ഞ വീടിനു സമീപത്ത് ആണ് താമസിക്കുന്നത്. പുലര്‍ച്ചെ 3.30 നാണ് നിജിൽ ദാസിനെ പോലീസ് പിടികൂടുന്നത്. നിജിൽ ദാസിനെ തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
  Published by:Anuraj GR
  First published: