• HOME
 • »
 • NEWS
 • »
 • kerala
 • »
 • Cobra | നടപ്പാതയിൽ പത്തിവിരിച്ച് ഭീതി വിതച്ച മൂർഖനെ പിടികൂടി

Cobra | നടപ്പാതയിൽ പത്തിവിരിച്ച് ഭീതി വിതച്ച മൂർഖനെ പിടികൂടി

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് പാമ്പിനെ നടപ്പാതയിലൂടെ നടന്നു വരികയായിരുന്ന ചിലർ കണ്ടത്. പത്തി വിടർത്തി ഏറെ നേരം അവിടെ തന്നെ കിടക്കുകയായിരുന്നു മൂർഖൻ...

Cobra

Cobra

 • Last Updated :
 • Share this:
  രാജു ഗുരുവായൂർ

  തൃശൂർ: നടപ്പാതയിൽ പത്തി വിരിച്ച് ഭീതി വിതച്ച മൂർഖനെ (Cobra) ഏറെ പണിപെട്ട് പിടികൂടി. ഗുരുവായൂർ (Guruvayur) തെക്കെ നടയിലെ ദേവസ്വം മൾട്ടി പാർക്കിംങ് കോംപ്ലക്സിന് മുന്നിലെ നടപ്പാതയിൽ കണ്ട മൂർഖനെയാണ് മണിക്കൂറുകളുടെ സാഹസത്തിന് ശേഷം പിടികൂടിയത്.

  വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് പാമ്പിനെ നടപ്പാതയിലൂടെ നടന്നു വരികയായിരുന്ന ചിലർ കണ്ടത്. പത്തി വിടർത്തി ഏറെ നേരം അവിടെ തന്നെ കിടന്ന മൂർഖൻ, ആളുകൾ തടിച്ചുകൂടിയതോടെ നടപ്പാതയോട് ചേർന്ന മതിലിലെ മഴവെള്ളം പോവാൻ സ്ഥാപിച്ചിരിക്കുന്ന പൈപ്പിനകത്തേക്ക് കയറിക്കൂടി. സമീപത്ത് ദേവസ്വം കെട്ടിടത്തിൽ കട നടത്തുന്ന ഒരു യുവാവും കൂട്ടുകാരും ചേർന്ന് പൈപ്പിനകത്തേക്ക് കയറിയ പാമ്പിനെ പിടികൂടാൻ ഏറെ നേരം ശ്രമിച്ചെങ്കിലും ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ നടന്നില്ല.

  പിന്നീട് പാമ്പു പിടുത്തത്തിൽ വൈദഗ്ദ്യമുള്ള തൊഴിയൂരിലെ രണ്ടു ചെറുപ്പക്കാരെത്തിയാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ മൂർഖന് എട്ടടിയിലേറെ നീളമുണ്ട്. പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് യുവാക്കൾ പറഞ്ഞു. മൂർഖനെ പിടികൂടുന്നുണ്ടെന്നറിഞ്ഞ് വലിയ ആൾക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ ഗതാഗതം നിയന്ത്രിക്കാനായി പൊലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.

  എന്‍എച്ച് ഹൈവേയിലെ അപകട മരണം; കാരണമായ കാട്ടുപന്നിയെ കണ്ടെത്തി വെടിവച്ചു കൊന്നു

  തൊണ്ടയാട് ബൈപ്പാസില്‍ അപകടമുണ്ടാക്കിയ കാട്ടുപന്നിയെ(Wild Boar) കണ്ടെത്തി വെടിവച്ച് കൊന്നു(Shot Dead). ബൈപ്പാസില്‍ തൊണ്ടയാടിന് സമീപം പാലാട്ടുകാവില്‍ വെച്ചാണ് പന്നിയെ കണ്ടത്തിയത്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി എതിരേ വന്ന വാനുമായി കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചിരുന്നു.

  വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സ് ഉള്ള ആളെത്തി പന്നിയെ വെടിവച്ച് കൊല്ലുകയായിരുന്നു. ബൈപ്പാസിന് സമീപത്തെ കനാലില്‍ പന്നിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ നാട്ടുകാരാണ് പന്നിയെ കണ്ടത്.

  പന്നി കുറകെ ചാടിയതിനെ തുടര്‍ന്ന് വാനും ലോറിയും കൂട്ടിയിടിച്ച് വാനില്‍ നിന്ന് തെറിച്ചുവീണ് ചേളന്നൂര്‍ സ്വദേശി സിദ്ധിഖ്(38) ആണ് മരിച്ചത്.

  കക്കോടി കിഴക്കുംമുറി മനവീട്ടില്‍ താഴം ദൃശ്യന്‍ പ്രമോദ് (21), വാഹനമോടിച്ച ഇരുവള്ളൂര്‍ അരയംകുളങ്ങര മീത്തല്‍ സന്നാഫ് (40), കക്കോടി മോരിക്കര സ്വദേശി അനൂപ്(22) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

  Also Read-Accident | മേശപ്പുറത്ത് നിന്ന് അക്വേറിയം ദേഹത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

  വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കനാലില്‍ നിന്ന കണ്ടെത്തിയ പന്നിയെ നാലു വെടിവച്ചാണ് കൊന്നത്.

  കൊല്ലത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് ഗുരുതരാവസ്ഥയിൽ

  കൊല്ലം: വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിലും ഭർത്താവിനെ അവശനിലയിലും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. നെടുമ്പന വെളിച്ചിക്കാല സാലു ഭവനിൽ ജാസ്മിൻ (40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കണ്ടെത്തിയ ഭർത്താവ് ഷൈജു ഖാനെ പൊലീസ് നിരീക്ഷണത്തിൽ മീയണ്ണൂർ അസിസിയാ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

  വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മുറിക്കുള്ളിൽ കാണപ്പെട്ടത്. മക്കളെ മയക്കി കിടത്തിയ ശേഷമാണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. ഉച്ചയോടെ ഉറക്ക മുണർന്ന ഇവരുടെ മൂത്ത മകളും, ഇളയ മകനും മാതാപിതാക്കളുടെ കിടപ്പുമുറി അടച്ചിരിക്കുന്നതു കണ്ട് ബന്ധുക്കളെ വിളിച്ചു വരുത്തി നോക്കിയപ്പോഴാണ് ജാസ്മിനെ മരിച്ച നിലയിലും,ഷൈജു ഖാനെ അബോധാവസ്ഥയിലും കാണപ്പെട്ടത്. തുടർന്ന് കണ്ണനല്ലുർ പൊലീസിൽ വിവരം അറിയിക്കുകയും ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
  Published by:Anuraj GR
  First published: