COVID 19| ഇടുക്കിയിൽ പനി ബാധിച്ചു മരിച്ച വീട്ടമ്മയുടെ പരിശോധനാഫലം പോസിറ്റീവ്; മൂന്ന് പഞ്ചായത്തുകളിൽ ആശങ്ക

കൂടുതൽ പേർ സമ്പർക്കത്തിലുള്ളതിനാൽ പ്രദേശം പുതിയ ക്ലസ്റ്ററായി മാറിയിരിക്കുന്ന സാഹചര്യമാണ്.

News18 Malayalam | news18-malayalam
Updated: August 2, 2020, 2:29 PM IST
COVID 19| ഇടുക്കിയിൽ പനി ബാധിച്ചു മരിച്ച വീട്ടമ്മയുടെ പരിശോധനാഫലം പോസിറ്റീവ്; മൂന്ന് പഞ്ചായത്തുകളിൽ ആശങ്ക
ഏലിയാമ്മ
  • Share this:
ഇടുക്കി: കഴിഞ്ഞ ദിവസം ജില്ലയിൽ പനി ബാധിച്ചു മരിച്ച വീട്ടമ്മയുടെ കോവിഡ് പരീശോധനാഫലം പോസിറ്റീവ്. കഴിഞ്ഞ 25 നാണ് നെടുങ്കണ്ടം വട്ടുപാറ സ്വദേശിയായ ഏലിക്കുട്ടിയെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പനിയും ശ്വാസ തടസ്സവുമായി ആശുപത്രിയില്‍ എത്തിച്ചിട്ടും ബന്ധുക്കളോ ആശുപത്രി അധികൃതരോ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല.

പിന്നീട് മരിച്ചതിന് ശേഷമാണ് ആരോഗ്യ വകുപ്പില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്രവം ശേഖരിച്ചതിന് ശേഷം മൃതദേഹം കട്ടപ്പന കോവിഡ് സെന്ററിലേയ്ക്ക് മാറ്റുകയായിരുന്നു. ഇന്നാണ് ഫലം പുറത്തു വന്നത്.

ഇവരുടെ മകനോട് ഇന്നലെ കോവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നടത്താതെ മടങ്ങി. ഇതിനിടയില്‍ മൃതദേഹം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് മകനും ബന്ധുക്കളും രണ്ട് തവണ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. രണ്ട് ഷിഫ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഇതോടെ നിരീക്ഷണത്തിലാണ്. പൊലീസ് സ്റ്റേഷന്‍, ആശുപത്രി, ഓട്ടോ തൊഴിലാളികള്‍ അടക്കം നിരവധി ആളുകള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്.
TRENDING:കോവിഡ് ബാധിച്ചയാൾക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമാകുന്നത് എന്തുകൊണ്ട്? ഉത്തരവുമായി ഗവേഷകർ[NEWS]ലോക്ഡൗൺ സുവര്‍ണാവസരമാക്കി മിസോറം ഗവർണർ; നാലു മാസത്തിനിടെ പി.എസ്. ശ്രീധരൻപിള്ള രചിച്ചത് 13 പുസ്തകങ്ങൾ[NEWS]പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി[NEWS]
കൂടാതെ, വീട്ടമ്മയുടെ സംസ്‌കാര ചടങ്ങുകൾക്കും നിരവധി ആളുകള്‍ ഇവിടെ എത്തിയിരുന്നു. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം തുടങ്ങിയ പഞ്ചായത്തുകളിലെ നിരവധി ആളുകളുമായി സമ്പര്‍ക്കമുണ്ടെന്നാണ് വിവരം. കോവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തു പറയാതിരുന്നതാണ് ആളുകൾ കൂടുതൽ എത്താൻ കാരണം.

കൂടുതൽ പേർ സമ്പർക്കത്തിലുള്ളതിനാൽ പ്രദേശം പുതിയ ക്ലസ്റ്ററായി മാറിയിരിക്കുന്ന സാഹചര്യമാണ്. പാമ്പാടുംപാറ പഞ്ചായത്തിലെ നാലാം വാര്‍ഡ്, കരുണാപുരത്തെ 1,2, വാര്‍ഡ്, നെടുങ്കണ്ടത്തെ 11, 12 വാര്‍ഡുകളിലും അധീവ ഗുരുതര സാഹചര്യമാണ് ഉള്ളത്.
Published by: Naseeba TC
First published: August 2, 2020, 2:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading