നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിമാര്‍ക്ക് നാളെ 'ക്ലാസുകള്‍' തുടങ്ങും; പ്രകടനം മെച്ചപ്പെടുത്താന്‍ മൂന്നു ദിവസത്തെ പരിശീലനം

  മന്ത്രിമാര്‍ക്ക് നാളെ 'ക്ലാസുകള്‍' തുടങ്ങും; പ്രകടനം മെച്ചപ്പെടുത്താന്‍ മൂന്നു ദിവസത്തെ പരിശീലനം

  ഭരണ സംവിധാനത്തെ കുറിച്ച് മന്ത്രിമാർക്ക്  അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ നവംബറിലേ തുറക്കൂ എങ്കിലും മന്ത്രിമാർ നാളെ മുതൽ മൂന്നു ദിവസം ക്ലാസിലായിരിക്കും. മന്ത്രിമാർക്കായി സംസ്ഥാന സർക്കാരിന്   പരിശീലിന പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ പരിശീലന പരിപാടിയിൽ  പത്ത് സെഷനുകളാണുള്ളത്. ഭരണ സംവിധാനത്തെ കുറിച്ച് മന്ത്രിമാർക്ക്  അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

  ഭരണകാര്യങ്ങളിൽ പ്രകടനം മെച്ചപ്പെടത്തുന്നതിന്
  മന്ത്രിമാർക്ക് ക്ലാസ് നൽകാൻ സംസ്ഥാന സർക്കാരാണ് തീരുമാനം എടുത്തത്. ഭരണരംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ചും  വകുപ്പുകളെ കുറിച്ചുമാണ്  പരിശീലന പരിപാടി.  തിരുവനന്തപുരം   ഐ എം ജി യി ലണ്  പരിശീലന പരിപാടി.  വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരും മുൻ ചീഫ് സെക്രട്ടറിമാരും ക്ലാസുകൾ നയിക്കും. ഉദ്യോഗസ്ഥരെ  വിശ്വസിച്ച് മന്ത്രിമാർ അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ കൂടിയാണ് നടപടി.

  Also Read-സ്കൂൾ തുറക്കൽ: രണ്ട് ദിവസത്തിനുള്ളിൽ വിശദമായ പദ്ധതി തയ്യാറാക്കും : മന്ത്രി വി ശിവൻകുട്ടി

  അധികാരത്തിൽ എത്തി 100 ദിനം പൂർത്തിയാക്കിയിട്ടും പ്രതീക്ഷിച്ച  നിലവാരത്തിലേക്ക് മന്ത്രിമാരുടെ പ്രവർത്തനം ഉയരാത്തതും ഇത്തരമൊരു പരീശീലന പദ്ധതിക്കു സർക്കാരിനെ പ്രേരിപ്പിച്ചു.  ക്ലാസുകളിൽ മന്ത്രിമാർ പങ്കെടുക്കണമെന്ന നിർദേശം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ നൽകിയിരുന്നു.

  ഭരണ സംവിധാനത്തെ മനസിലാക്കൽ സെഷൻ മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖരൻ നയിക്കും. ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് മുരളി തുമ്മാരകുടി ക്ലാസെടുക്കും. ടീം ലീഡർ എന്ന നിലയിൽ മന്ത്രിമാർ, ഇ ഗവേണൻസ്, മിനിസ്റ്റേഴ്സ് ഹൈ പെർഫോ മേഴ്സ്, ഫണ്ടിംഗ് ഏജൻസീസ് ആൻറ് പ്രൊജക്ട് കൾച്ചർ, മിനി സ്റ്റേഴ്സ് ആൻറ് ബ്യൂറോ ക്രാറ്റ്സ്, പദ്ധതി നടത്തിപ്പിലെ വെല്ലുവിളികൾ, സാമൂഹിക മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ വെല്ലു വിളികളും എന്നിവയാണ് മറ്റു പാഠ്യ വിഷയങ്ങൾ. ബുധനാഴ്ച പരി
  ശീലന പരിപാടി അവസാനിക്കും. ഒരു മണിക്കൂർ വീതമുള്ള 10 ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
  Published by:Jayesh Krishnan
  First published:
  )}