മാനന്തവാടി: കഴിഞ്ഞ 16 ദിവസമായി ജനവാസമേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ അഞ്ച് കൂടുകൾ സ്ഥാപിച്ചിട്ടും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം കെണിയൊരുക്കിയ കൂട്ടിൽനിന്ന് ആടിനെ കടുവ പിടികൂടുകയും ചെയ്തു. മാനന്തവാടി കുറക്കൻമൂലയിലാണ് കടുവ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വളർത്തുമൃഗങ്ങളെ കൊന്നത്.
കെണിയൊരുക്കിയ കൂടിന് സമീപത്തുനിന്ന് കടുവയുടെ കാൽപ്പാടുകളും ലഭിച്ചിട്ടുണ്ട്. കുറുക്കൻ മൂലയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിന് സമീപമാണ് കടുവുടെ കാൽപാടുകൾ കണ്ടെത്തിയത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് തെരച്ചിൽ ഊർജ്ജിതമാക്കി.
അതിനിടെ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കടുവയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. പാല്‍വെളിച്ചത്ത് വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ കടുവയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായിട്ടുണ്ട്.
അതിനിടെ കടുവയെ പിടികൂടാനുള്ള നീക്കങ്ങൾ വനംവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കടുവയെ തിരയാന്‍ കഴിഞ്ഞ ദിവസം കുങ്കിയാനകളെ എത്തിച്ചിരുന്നു. മുത്തങ്ങ വന്യ ജീവി സങ്കേതത്തില്‍ നിന്നുമാണ് രണ്ടു കുങ്കിയാനകളെ എത്തിച്ചത്. ഇന്ന് രാവിലെ വീണ്ടും കുങ്കിയാനകളെ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്.
16 ദിവസത്തിനിടെ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്. കഴിഞ്ഞ ദിവസവും കടുവ ഒരു ആടിനെ കൊന്നിരുന്നു. ജനങ്ങളുടെ ആശങ്ക ശക്തമായതോടെയാണ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വനം വകുപ്പിന്റെയും പോലിസിന്റെയും വന്‍ സന്നാഹം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.
കടുവാ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തും. പാല്‍ പത്ര വിതരണ സമയത്തും പോലിസും വനംവകുപ്പും സുരക്ഷയൊരുക്കും. കുറുക്കന്‍മൂലയില്‍ വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്‌ഇബിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ കാട് കയറിക്കടക്കുന്ന സ്ഥലങ്ങള്‍ വെട്ടിതെളിക്കാന്‍ റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Tiger attack| മാനന്തവാടിയിൽ വീണ്ടും കടുവയിറങ്ങി; ഇന്നലെ ആടിനെ കൊന്ന കടുവ ഇന്ന് പശുവിനെ ആക്രമിച്ചു
മാനന്തവാടി കുറുക്കൻ മൂലയിൽ വീണ്ടും കടുവയിറങ്ങി(Tiger attack). പ്രദേശത്ത് രണ്ടു കൂടു സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കടുവയെ പിടിക്കൂടാനായിട്ടില്ല. ഇന്നലെ ആടിനെ കൊന്ന കടുവ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
കുറക്കൻ മൂല പുതുച്ചിറയിൽ ജോൺസന്റ ആടിനെയാണ് കഴിഞ്ഞ ദിവസം കടുവ കൊണ്ടു പോയത്. തേങ്കുഴി ജിൻസന്റെ പശുവിനെ കടിച്ച് പരിക്കേൽപ്പിച്ചു. ഇതോടെ കടുവയുടെ ആക്രമണത്തിനിരയായ വളർത്തുമൃഗങ്ങളുടെ എണ്ണം പതിനാലായി.
മയക്കുടിവെക്കാൻ വെറ്റിനറി സർജന്റെ ഡോ. അരുൺ സക്കറിയുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാപ് ചെയ്തിട്ടുണ്ട്.
മൂന്ന് ദിവസം മുമ്പ് കടുവ കൊന്ന പശുവിന്റെ ജഡവുമായി നാട്ടുകാർ യനാട് ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
കഴിഞ്ഞ മാസം 28 നാണ് കാവേരിപ്പൊയിൽ ബാബുവിന്റെ പോത്തിനെയും മൂരിയെയും കടുവ ആക്രമിച്ച് കൊന്നത്. പിന്നീട് തെനംകുഴിയിൽ ജെയിംസ്, ജിൽസ്, നാരിയേലിൽ അജി ജേക്കബ് എന്നിവരുടെ ആട്, പശു എന്നിവയെ ആക്രമിച്ച് കൊന്നു.
ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം
ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് (Love Marriage) പിന്തുണ നൽകിയ സി പി ഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്ക്കാരിക- ജീവകാരുണ്യ സംഘടനയായ റെഡ് യംഗ്സ് വെള്ളിമാടുകുന്നിന്റെ അഡ്വൈസറി ബോർഡ് അംഗവുമായ റിനീഷ് കയ്യാലത്തോടിക്ക് നേരെ വധശ്രമം. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ചു സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു ആക്രമണം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം പരിചയഭാവം നടിച്ച്, തലയിലുണ്ടായിരുന്ന ഹെൽമറ്റ് അഴിക്കാൻ പറഞ്ഞ ശേഷം കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റിനീഷ് രക്തത്തിൽ കുളിച്ച് നിലത്ത് വീണു. വീട്ടിലുണ്ടായിരുന്ന സഹോദരി ഭർത്താവ് ജയപ്രകാശ് ഓടി വരുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു. ഗുരുതരമായി റിനീഷ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ 21 തുന്നികെട്ടലുകൾ ഉണ്ട്. ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് കൂട്ടു നിന്നതിനാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tiger