• HOME
  • »
  • NEWS
  • »
  • kerala
  • »
  • THE TIGER THAT ESCAPED FROM THE SAFARI PARK IN THIRUVANANTHAPURAM WAS FOUND

തിരുവനന്തപുരത്ത് സഫാരി പാർക്കിൽ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി; കൂട്ടിലാക്കാനുള്ള ശ്രമം തുടരുന്നു

പാര്‍ക്കിന്റെ പിന്‍ഭാഗത്തെ ഗേറ്റിന്റെ സമീപമാണ് കടുവ നിൽക്കുന്നത്.

വയനാട്ടിൽ നിന്നും പിടിയിലായ കടുവ

വയനാട്ടിൽ നിന്നും പിടിയിലായ കടുവ

  • Share this:
    തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ പാർക്കിന്റെ പിൻഭാഗത്ത് നിന്നും കണ്ടെത്തി. കടുവയെ കൂട്ടിലാക്കാനുള്ള ശ്രമം ആരംഭിച്ചു. വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന കടുവയാണ് ഉച്ചയോടെ കൂട്ടില്‍ നിന്നും ചാടിപ്പോയത്.

    പാര്‍ക്കിന്റെ പിന്‍ഭാഗത്തെ ഗേറ്റിന്റെ സമീപമാണ് കടുവ നിൽക്കുന്നത്. ഇവിടെ നിന്നും ജനവാസ മേഖലയിലേക്ക് ചാടിപ്പോകുന്നതിനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ മയക്കുവെടി വെച്ച് പിടികൂടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

    വയനാട്ടിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു. പത്ത് വയസ് പ്രായമുളള പെൺകടുവയാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം നെയ്യാർ ഡാമിന് സമീപമുള്ള ലയൺ സഫാരി പാർക്കിൽ നിന്നാണ് കടുവയെ കാണാതായത്. കൂടിന്റെ കമ്പി വളച്ചാണ് കടുവ രക്ഷപ്പെട്ടത്.

    Also Read വയനാട്ടിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു; തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്

    വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളിൽ ഭീതി പ‍ട‍ർത്തിയ കടുവ മൂന്ന് ദിവസം മുമ്പാണ് വനംവകുപ്പിന്റെ കെണിയിൽ വീണത്. വെള്ളിയാഴ്ച രാവിലെയാണ് കടുവയെ നെയ്യാർ സഫാരി പാർക്കിൽ എത്തിച്ചത്. അവശനിലയിലായ കടുവയ്ക്ക് ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് തിരിച്ചയക്കാനാണ് സഫാരി പാർക്കിൽ എത്തിച്ചത്. ചികിത്സയുടെ ഭാഗമായി പാർപ്പിച്ചിരുന്ന കൂടിന്റെ മുകൾ ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്.

    നിലവിൽ സഫാരി പാർക്കിലുളള രണ്ട് സിംഹങ്ങൾ കൂട്ടിൽ സുരക്ഷതിരാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
    Published by:Aneesh Anirudhan
    First published:
    )}