നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട്ടിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു; തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്

  വയനാട്ടിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു; തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്

  വെള്ളിയാഴ്ച രാവിലെയാണ് കടുവയെ നെയ്യാർ സഫാരി പാർക്കിൽ എത്തിച്ചത്.

  വയനാട്ടിൽ നിന്നും പിടിയിലായ കടുവ

  വയനാട്ടിൽ നിന്നും പിടിയിലായ കടുവ

  • Share this:
   തിരുവനന്തപുരം: വയനാട്ടിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു. പത്ത് വയസ് പ്രായമുളള പെൺകടുവയാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം നെയ്യാർ ഡാമിന് സമീപമുള്ള ലയൺ സഫാരി പാർക്കിൽ നിന്നാണ് കടുവയെ കാണാതായത്. കൂടിന്റെ കമ്പി വളച്ചാണ് കടുവ രക്ഷപ്പെട്ടത്. കടുവയെ വീണ്ടും കൂട്ടിനുള്ളിൽ എത്തിക്കാൻ ശ്രമം ആരംഭിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

   വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളിൽ ഭീതി പ‍ട‍ർത്തിയ കടുവ മൂന്ന് ദിവസം മുമ്പാണ് വനംവകുപ്പിന്റെ കെണിയിൽ വീണത്. വെള്ളിയാഴ്ച രാവിലെയാണ് കടുവയെ നെയ്യാർ സഫാരി പാർക്കിൽ എത്തിച്ചത്. അവശനിലയിലായ കടുവയ്ക്ക് ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് തിരിച്ചയക്കാനാണ് സഫാരി പാർക്കിൽ എത്തിച്ചത്. ചികിത്സയുടെ ഭാഗമായി പാർപ്പിച്ചിരുന്ന കൂടിന്റെ മുകൾ ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്.   കൂടുപൊളിച്ച് പുറത്തു കടന്ന കടുവ നെയ്യാ‍ർ സഫാരി പാ‍ർക്കിൽ  തന്നെയുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഡ്രോൺ ക്യാമറയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് കടുവയെ കണ്ടെത്താൻ ശ്രമിക്കുന്നത്. നിലവിൽ സഫാരി പാർക്കിലുളള രണ്ട് സിംഹങ്ങൾ കൂട്ടിൽ സുരക്ഷതിരാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
   Published by:Aneesh Anirudhan
   First published:
   )}