• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഞാര്‍ത്താങ്കല്‍ കോരതുമല്‍പ്പാന്റെ കല്ലറ തകര്‍ത്തു; യാക്കോബായ സഭയ്ക്ക് എതിരെ ആരോപണവുമായി ഓർത്തഡോക്സ് സഭ

ഞാര്‍ത്താങ്കല്‍ കോരതുമല്‍പ്പാന്റെ കല്ലറ തകര്‍ത്തു; യാക്കോബായ സഭയ്ക്ക് എതിരെ ആരോപണവുമായി ഓർത്തഡോക്സ് സഭ

ഏതായാലും പുതിയ സംഭവം ചർച്ചകൾ വഴി മുടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. നിലവിൽ ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി ഇരുസഭകളും വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കുന്ന കേരളത്തിൽ പുതിയ സംഭവങ്ങൾ രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

ഞാര്‍ത്താങ്കല്‍ കോരതുമല്‍പ്പാന്റെ കല്ലറ തകര്‍ത്തു

ഞാര്‍ത്താങ്കല്‍ കോരതുമല്‍പ്പാന്റെ കല്ലറ തകര്‍ത്തു

  • News18
  • Last Updated :
  • Share this:
    കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലെ
    വൈദികരുടെ ഗുരു പരേതനായ ഞാര്‍ത്താങ്കല്‍ കോരതുമല്‍പ്പാന്റെ കല്ലറ തകര്‍ത്ത സംഭവത്തിൽ യാക്കോബായ സഭയ്ക്ക് എതിരെ കടുത്ത ആരോപണവുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തി. കല്ലറ തകർത്ത സംഭവം അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

    പാത്രിയര്‍ക്കീസ് വിഭാഗം തലവനായ ശ്രേഷ്ഠ കാതോലിക്കയുടെയും ഗുരുവാണ് മല്‍പ്പാനച്ചന്‍ എന്ന് ദിയസ്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭ മൃതശരീരങ്ങളോട് അനാദരവു കാണിക്കുന്നു എന്ന് വ്യാജ ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുന്നവര്‍ തന്നെ ഇത്തരത്തില്‍ ഒരു പ്രവൃത്തിക്കു മുതിര്‍ന്നത് വിരോധാഭാസമാണ്. കബറടക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിദ്വേഷം നിലനിര്‍ത്തുന്നതിന്റെ അടയാളമായി മാത്രമേ ഇതിനെ കാണാനാവൂ എന്നും ദിയസ്കോറസ് മെത്രാപ്പോലീത്ത വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
    You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS]വടവുകോട് സെന്റ് മേരീസ് പള്ളിയില്‍ കബറടക്കപ്പെട്ടിരിക്കുന്ന ഓര്‍ത്തഡോക്‌സ് വൈദികന്‍ ബഹു. ജോസഫ് വെണ്ടറപ്പിള്ളില്‍ അച്ചന്റെ കല്ലറയോടും ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ഇതേ വിധത്തില്‍ അനാദരവ് കാട്ടിയിരുന്നു എന്ന് ഓർത്തഡോസ് സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.

    മൃതശരീരങ്ങളോട് യഥാര്‍ത്ഥത്തില്‍ അനാദരവ് കാണിക്കുന്നത് ആരെന്ന് പൊതുസമൂഹം തിരിച്ചറിയണം. ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധി അനുസരിക്കാനുള്ള ഒരു വിഭാഗത്തിന്റെ വൈമനസ്യമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം കാരണം എന്നും വാർത്ത കുറിപ്പിൽ വ്യക്തമാക്കി. അക്രമങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കാതെ സഭാപ്രശ്‌നം രമ്യമായി പരിഹരിക്കാനാവില്ല. അക്രമികളെ കണ്ടുപിടിച്ച് എത്രയുംവേഗം നിയമത്തിനു മുമ്പാകെ കൊണ്ടുവരണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

    സംഭവം നടന്നത് സമുദായങ്ങൾക്കിടയിൽ

    ഓർത്തഡോക്സ് യാക്കോബായ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ച മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളയും ഇരു സഭകളുടെയും ആസ്ഥാനത്ത് എത്തി പരമാധ്യക്ഷൻമാരെ കണ്ടിരുന്നു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ആയിരുന്നു പ്രധാനമന്ത്രിയുടെ നീക്കം.

    അതിനിടെയാണ് ഇരുവർക്കുമിടയിൽ പുതിയൊരു വിഷയത്തിൽ തർക്കം ഉണ്ടാകുന്നത്. അക്രമങ്ങൾ അവസാനിപ്പിക്കാതെ ഇനി പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ഓർത്തഡോക്സ് സഭാ പറയുന്നതിലൂടെ തർക്കം കൂടുതൽ രൂക്ഷമാകും എന്ന് ഉറപ്പായി.

    നേരത്തെ മൃതദേഹങ്ങൾ അടക്കുന്ന കാര്യത്തിൽ ഓർത്തഡോസ് സഭ മനുഷ്യത്വ പൂർണമായ നടപടി സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി യാക്കോബായ സഭാ വലിയ പ്രചരണം നടത്തിയിരുന്നു. ഈ വിഷയത്തിൽ സർക്കാർ പ്രത്യേക ഓർഡിനൻസും പുറത്തിറക്കിയിരുന്നു. കല്ലറ ആക്രമണ സംഭവം പുറത്തു വന്നതോടെ ഇതേ നിലയിൽ യാക്കോബായ സഭയ്ക്ക് എതിരെ ആയുധമാക്കാൻ ആണ് ഓർത്തഡോക്സ് സഭ നീക്കം നടത്തുന്നത്.

    ഏതായാലും പുതിയ സംഭവം ചർച്ചകൾ വഴി മുടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. നിലവിൽ ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി ഇരുസഭകളും വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കുന്ന കേരളത്തിൽ പുതിയ സംഭവങ്ങൾ രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
    Published by:Joys Joy
    First published: