• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല; മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല; മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ഒരേ സമയം 15 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കി

travancore devaswom board

travancore devaswom board

  • Last Updated :
  • Share this:
    തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാര്‍ഗരേഖ പുറത്തിറക്കി. ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന സമാനരീതിയില്‍ ക്രമീകരിക്കാമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചു.

    അന്നദാനം അനുവദിക്കില്ല. ഒരേ സമയം 15 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കി. ക്ഷേത്രങ്ങളില്‍ പൂജ സമയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ പാടില്ല. ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

    ശ്രീകോവിലില്‍ നിന്ന് ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര്എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കി. സപ്താഹം, നവാഹം എന്നിവയ്ക്ക് അനുമതിയില്ല. എന്നാല്‍ സാമൂഹിക അകലം പാലിച്ച് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കി.

    Also Read-ഡെല്‍റ്റ പ്ലസ് വകഭേദം; പത്തനംതിട്ട കടപ്രയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി

    അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാഴാഴ്ച മുതല്‍ ദള്‍ശനത്തിന് അനുമതി നല്‍ികി. ഒരു ദിവസം 300 പേര്‍ക്ക് ദര്‍ശനം നടത്താനാണ് അനുമതിയുള്ളത്. ഒരേ സമയം15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനാകുക. ഓണ്‍ലൈനില്‍ ബുക്ക്ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതി ലഭിക്കുക.

    കര്‍ശന നിയന്ത്രണങ്ങളോടെയാകും ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുക. വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനത്തിന് അനുമതി. നാളെ മുതല്‍ കല്യാണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കുമെന്നാണ് വിവരം.

    Also Read-ഇന്ധനവില വര്‍ധനവ്; പാത്രംകൊട്ടി പ്രതിഷേധിച്ച് കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്

    ഒരു ദിവസം എത്ര വിവാഹങ്ങള്‍ അനുവദിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നാളെ മൂന്ന് കല്യാണങ്ങളാണ് നിലവില്‍ ബുക്ക് ചെയ്തിരിക്കുന്നത്. കൂടുതല്‍ ബുക്കിങ്ങുകള്‍ വരുന്ന സാഹചര്യത്തില്‍ ബോര്‍ഡ് തീരുമാനം അനുസരിച്ചാകും ഒരുദിവസം എത്ര വിവാഹം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

    അതേസമയം സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,22,81,273 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
    Published by:Jayesh Krishnan
    First published: