നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | മാസ പൂജയ്ക്കായി ഭക്തർ ശബരിമലയിലേക്ക് വരരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌

  COVID 19 | മാസ പൂജയ്ക്കായി ഭക്തർ ശബരിമലയിലേക്ക് വരരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌

  ഇതര സംസ്ഥാനങ്ങളിൽ വാർത്താ മാധ്യമങ്ങൾ വഴി അറിയിപ്പ് നൽകും

  sabarimala

  sabarimala

  • Share this:
  തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മാസ പൂജയ്ക്കായി ഭക്തർ ശബരിമലയിലേക്ക് വരരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌. ക്ഷേത്രങ്ങളിലെ ആൾകൂട്ടം ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മാസ പൂജകൾക്കായി ശബരിമലയിൽ എത്തരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

  സർക്കാർ നിർദേശങ്ങളോട് പൂർണ്ണമായും സഹകരിക്കുമെന്നും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എൻ വാസു ആവശ്യപ്പെട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൂടുതൽ മുൻ കരുതൽ വേണം. നിരവധി ആളുകൾ ഒത്തു കൂടുന്ന ചടങ്ങുകൾ നിർത്തിവയ്ക്കണം. ശബരിമലയിൽ ആചാരപരമായ ചടങ്ങുകൾ നടക്കും.
  BEST PERFORMING STORIES:കൊവിഡ് 19: കേരളത്തിലെ 12 രോഗ ബാധിതർക്കും ഇറ്റാലിയൻ കണക്ഷൻ; ആശങ്കയല്ല; വേണ്ടത് പ്രതിരോധം [NEWS]പാലക്കാട് നെന്മാറയിൽ കൂട്ടആത്മഹത്യ; അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയിൽ [PHOTO]അതീവജാഗ്രത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തിയേറ്ററുകൾ അടച്ചിടണം, ഉത്സവങ്ങൾ ഒഴിവാക്കണം [NEWS]

  ശബരിമലയിൽ എത്തുന്ന ഭക്തരെ ബലമായി തടയില്ല. മാസപൂജകൾക്കായി ശബരിമലയിൽ എത്തുന്നത് ഒഴിവാക്കാൻ ഇതര സംസ്ഥാനങ്ങങ്ങളായ തമിഴ് നാട്, കർണാടക, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളിൽ വാർത്താ മാധ്യമങ്ങൾ വഴി അറിയിപ്പ് നൽകും. മാസ പൂജകൾക്കായി നട തുറക്കുമ്പോൾ അപ്പം, അരവണ കൗണ്ടറുകൾ പ്രവർത്തിക്കില്ല.

  വലിയ തോതിൽ ആൾകൂട്ടം സൃഷ്ടിക്കുന്ന ക്ഷേത്രങ്ങളിലെ കലാ പരിപാടികൾ റദ്ദാക്കണമെന്നും സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങൾ ഭക്തർ ഉൾക്കൊള്ളുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. മാസ പൂജക്ക് ദേവസ്വം ബോർഡ് ജീവനക്കാർ പോകില്ലെന്നും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
  First published:
  )}