നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Idukki Dam | നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു

  Idukki Dam | നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു

  മഴ കൂടിയാല്‍ ഷട്ടര്‍ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റില്‍ അറിയിച്ചു

  News18

  News18

  • Share this:
   ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി ഡാമിന്റെ(Idukki Dam) രണ്ടു ഷട്ടറുകള്‍ അടച്ചു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് അടച്ചത്. അതേസമയം മൂന്നാമത്തെ ഷട്ടര്‍ 40 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തും. പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്റില്‍ 40,000 ലിറ്റര്‍ ആയി കുറയ്ക്കും.

   മഴ കൂടിയാല്‍ ഷട്ടര്‍ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റില്‍ അറിയിച്ചു. നിലവില്‍ നീരൊഴുക്കിനെക്കാള്‍ ജലം ഒഴുക്കി കളയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

   25 വരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് കൂടി തുടരും. കേരള -കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്.

   അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒക്ടോബര്‍ 12 മുതല്‍ 20 വരെ 42 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചു. നിലവില്‍ 304 ദുരിതാശ്വാസക്യാംപുകളില്‍ 3,851 കുടുംബങ്ങള്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

   Also Read-'മാറിടത്തിൽ പിടിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു,  ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി'; SFIക്കെതിരെ AISF വനിതാ നേതാവ് 

   ഓക്ടോബര്‍ 11 മുതലാണ് സംസ്ഥാനത്ത് വര്‍ദ്ധിച്ച മഴ ഉണ്ടായത്. അറബിക്കടിലെ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടിലിലെ ന്യൂുനമര്‍ദ്ദവും ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും സംസ്ഥാനത്ത് വലിയ ദുരന്തമാണ് വിതച്ചത്. ഒക്ടോബര്‍ 12 മുതല്‍ 19 വരെ 42 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ മരിച്ച 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറ് പേരെ കാണാതായാതായും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 304 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 3,851 കുടുംബങ്ങളാണ് ക്യാംപുകളിലുള്ളത്.

   K Surendran| 'ജനങ്ങൾ കഷ്ടപ്പെടുന്നു'; കെ-റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കെ.സുരേന്ദ്രൻ

   കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന കെ -റെയിൽ (K-Rail) പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ (Kerala Government) പിന്മാറണമെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). നാട്ടിൽ പ്രളയവും (Kerala Floods) വെള്ളപ്പൊക്കവും കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ പിണറായി സർക്കാർ കെ-റെയിലിന് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

   കെ-റെയിൽ പദ്ധതിക്കായുള്ള പിണറായി സർക്കാരിന്റെ പിടിവാശിക്ക് പിന്നിൽ വലിയ സാമ്പത്തിക താത്പര്യമാണുള്ളത്. സഹസ്രകോടിക്കണക്കിന് രൂപയുടെ കടക്കെണിയിൽ കേരളത്തെ എത്തിക്കാൻ മാത്രമേ ഈ പദ്ധതി ഉപകരിക്കൂ. എന്ത് സമ്മർദ്ദമുണ്ടായാലും കേന്ദ്രസർക്കാർ കെ-റെയിൽ പദ്ധതിക്ക് അംഗീകാരം നൽകരുതെന്നാണ് കേരള ബിജെപിയുടെ നിലപാട്. ലാഭകരമല്ലാത്തതും ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്തതുമായ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണം.

   Also Read-Snehapoorvam | അച്ഛനോ അമ്മയോ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായവുമായി സ്‌നേഹപൂര്‍വം പദ്ധതി

   ക്വാറി മാഫിയകളെ സഹായിക്കുന്ന സംസ്ഥാന സർക്കാർ നിലപാടാണ് പ്രകൃതി ദുരന്തത്തിന് പ്രധാനകാരണം. ദുരന്തത്തിന് പിറ്റേ ദിവസം മുതൽ ഖനനം ആരംഭിക്കാൻ അനുമതി നൽകിയത് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ സമീപനമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയതാണ് സംസ്ഥാനത്തിന് തിരിച്ചടിയാവുന്നത്. ദുരന്തബാധിതർ താമസിക്കുന്ന ക്യാമ്പുകളിൽ പോകാൻ മുഖ്യമന്ത്രി തയ്യാറാവണം. പ്രളയബാധിതരെ സഹായിക്കാൻ അവിടെ സർക്കാർ സംവിധാനങ്ങളൊന്നുമില്ല. കൊച്ചുകുട്ടികൾക്ക് പോലും അവശ്യ സാധനങ്ങൾ എത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. കഴിഞ്ഞ പ്രളയങ്ങളിൽ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് എവിടെ എത്തി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റീബിൽഡ് കേരളയ്ക്കായി പിരിച്ചെടുത്ത കോടികൾ എവിടെ? പുത്തുമലയിലും കവളപ്പാറയിലും പെട്ടിമുടിയിലും പുനരധിവാസം നടത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

   ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് പിണറായി സർക്കാർ കെ-റെയിലിന്റെ പിറകെ ഓടുന്നത്. ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. മെട്രോമാൻ ഇ-ശ്രീധരൻ വെച്ച കെ-റെയിൽ ബദൽ പദ്ധതി ചർച്ച ചെയ്യാൻ പിണറായി സർക്കാർ തയ്യാറാവാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
   Published by:Jayesh Krishnan
   First published:
   )}