നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Pampa Dam | പമ്പാ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത നിര്‍ദേശം

    Pampa Dam | പമ്പാ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത നിര്‍ദേശം

    നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു

    പമ്പ ഡാം

    പമ്പ ഡാം

    • Share this:
      പത്തനംതിട്ട: പമ്പാ അണക്കെട്ടിന്റെ(Pampa Dam) രണ്ട് ഷട്ടറുകള്‍ തുറന്നു. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

      പമ്പാ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 984.50 മീറ്റര്‍ എത്തിയതോടെയാണ് റെഡ് അലര്‍ട്ട്. നേരത്തേ, ഡാമിലെ ജലനിരപ്പ് 983.5 മീറ്ററില്‍ എത്തിയപ്പോള്‍ ഓറഞ്ച് അലര്‍ട്ട് (Orange Alert)പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് ഉയര്‍ന്ന കക്കി ഡാമിന്റെ 2 ഷട്ടറുകള്‍ 45 cm വീതം തുറന്നിട്ടുണ്ട്.

      അതേസമയം ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടര്‍ ഒരു മീറ്ററായി ഉയര്‍ത്തും. ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് പരിധിയായ 2400.03 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചെറുതോണി, പെരിയാര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

      Also Read-Mullapperiyar | മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ തുറന്നു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത നിര്‍ദേശം

      നിലില്‍ അണക്കെട്ടിലെ ജലനിരപ്പ് 2,399.88 ആണ്. ഡാമിലേക്ക് വലിയ തോതില്‍ ഉണ്ട്. ഒരു ലക്ഷം ലിറ്റര്‍ വെള്ളം വരെ പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടെങ്കിലും 80,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.
      Published by:Jayesh Krishnan
      First published:
      )}