നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യുഡിഫ് വിമതനും ഇടതിനൊപ്പം; കൊച്ചി കോർപ്പറേഷനിൽ എൽ ഡി എഫ് ഭരണം ഉറപ്പിക്കുന്നു

  യുഡിഫ് വിമതനും ഇടതിനൊപ്പം; കൊച്ചി കോർപ്പറേഷനിൽ എൽ ഡി എഫ് ഭരണം ഉറപ്പിക്കുന്നു

  കോൺഗ്രസിലെ തമ്മിൽ തല്ലും ധാരണ ഇല്ലായ്മയും കൊണ്ടുമാത്രമാണ് ഇക്കുറി നഗരസഭാ ഭരണം ചുണ്ടിനും കപ്പിനും ഇടയിൽ അവർക്ക് നഷ്ടമാകുന്നത്.

  സനിൽ മോൻ

  സനിൽ മോൻ

  • News18
  • Last Updated :
  • Share this:
  എറണാകുളം: കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് റിബലിന്റെ പിന്തുണയും ഇടതുപക്ഷത്തിന്. കോൺഗ്രസ് റിബലായി മത്സരിച്ച് ജയിച്ച സനിൽ മോനാണ്‌ ഇടതു മുന്നണിക്ക് പരസ്യമായി പിന്തുണ അറിയിച്ചത്. മുസ്ലിം ലീഗ്  റിബലായി മത്സരിച്ച് ജയിച്ച ടി കെ അഷറഫിന് പിന്നാലെയാണ് കോൺഗ്രസ് റിബലും ഇടതു പക്ഷത്തിനൊപ്പം ചേരുന്നത്. ഇതോടെ കൊച്ചി കോർപ്പറേഷനിൽ 36 സീറ്റുകളുമായി ഇടതു മുന്നണി നഗരസഭാ ഭരണത്തിൽ തിരിച്ച് എത്തുമെന്നു ഉറപ്പായി കഴിഞ്ഞു.

  എട്ടാം ഡിവിഷനിൽ 162 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജെ സനിൽ മോൻ ജയിച്ചത്. ഇതോടെ കോർപ്പറേഷനിൽ ജയിച്ച നാലു വിമതൻമാരിൽ രണ്ടു പേരുടെ പിന്തുണ ഇടതുപക്ഷത്തിനായി. ഇനിയുള്ളവരുടെ പിന്തുണ ലഭിച്ചാലും യു ഡി എഫിന് ഭരണം പിടിക്കാൻ ആകില്ലായെന്ന് ഉറപ്പായി. യു ഡി എഫ് വിമതയായി ജയിച്ച മേരി ലിസ്റ്റയും എൽ ഡി എഫ് വിമതനായി ജയിച്ച ടി.പി ആൻറണിയും ആണ് ഇനി അവശേഷിക്കുന്നവർ. ഇതിൽ ആന്റണിയുടെ പിന്തുണ എൽ ഡി എഫ് ഏറെക്കുറെ ഉറപ്പാക്കി കഴിഞ്ഞു.

  You may also like:V Muraleedharan | 'ശ്രീരാമന്റെ ഫ്ലക്സ് പാർട്ടി പ്രവർത്തകർ ഉയർത്തിയത് വലിയ പാതകമല്ല': കേന്ദ്രമന്ത്രി വി. മുരളീധരൻ [NEWS]'രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എലി വിഷം ആണെങ്കിൽ 20-20 ഫ്യൂരിടാൻ ആണ്, പാർട്ടികൾ പുനർവിചിന്തനത്തിന് തയ്യാറാകണം' - യൂത്ത് കോൺഗ്രസ് നേതാവ് [NEWS] Local Body Elections 2020 | തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; പിന്നാലെ കേരളത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ [NEWS]

  74 അംഗ കൗൺസിലിൽ ഇതിൽ 36 പേരുടെ പിന്തുണ ഇപ്പോൾ എൽ ഡി എഫിന് ഉണ്ട്. 31 പേരുള്ള യു ഡി എഫിന് നാലു വിമതരെ കൂട്ടിച്ചേർത്താൽ പോലും ഒരു സീറ്റിന്റെ വ്യത്യാസത്തിൽ  എൽ ഡി എഫിനെ മറികടന്ന് ഒരു സാധ്യത സൃഷ്ടിക്കാൻ കഴിയുമായിരുന്നു. എന്നാൽ, വിമതരിൽ ഒരാളെ പോലും ഇതുവരെയും കൂടെ ചേർക്കാൻ യു ഡി എഫിന് ആയില്ല. ഇതിനിടെ പാർട്ടിയിലെ വിമതനെ എൽ ഡി എഫ് കൊണ്ടു പോകുകയും ചെയ്തു. എന്നാൽ,ഫലപ്രഖ്യാപനം കഴിഞ്ഞ അന്നുതന്നെ ഇടതുമുന്നണി തിരക്കിട്ട് കൂടിയാലോചനകൾ നടത്തുകയും വിമതരുടെ പിന്തുണ ഉറപ്പാക്കുന്നതിൽ വിജയിക്കുകയും ചെയ്തിരുന്നു.  ലീഗ് വിമതനായി വിജയിച്ച ടി കെ അഷ്റഫ് ആണ് ആദ്യം ഇടതുമുന്നണിക്ക് പിന്തുണയുമായി എത്തിയത് എന്നതും ശ്രദ്ധേയമാണ്. 2010ലെ യു ഡി എഫ് കൗൺസിലിൽ ലീഗിനെ പ്രതിനിധീകരിച്ച അഷറഫ്  ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. ഇക്കുറി എൽ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച ശേഷം മുസ്ലിം ലീഗ്  സംസ്ഥാന നേതൃത്വം നേരിട്ട് സംസാരിച്ചെങ്കിലും നിലപാടിൽ മാറ്റം വരുത്താൻ അഷറഫ് തയ്യാറായില്ല.

  കോൺഗ്രസിലെ തമ്മിൽ തല്ലും ധാരണ ഇല്ലായ്മയും കൊണ്ടുമാത്രമാണ് ഇക്കുറി നഗരസഭാ ഭരണം ചുണ്ടിനും കപ്പിനും ഇടയിൽ അവർക്ക് നഷ്ടമാകുന്നത്.
  Published by:Joys Joy
  First published:
  )}