• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വിവാദ ലോഗോ മരവിപ്പിച്ചു; പരിശോധിക്കാൻ വിദഗ്ധ സമിതി

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വിവാദ ലോഗോ മരവിപ്പിച്ചു; പരിശോധിക്കാൻ വിദഗ്ധ സമിതി

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനും, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. മനോജ് എന്നിവർ അംഗങ്ങളുമായ സമിതിയെയാണ് ലോഗോ പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ശ്രീനാരായണ ഗുരു സർവകലാശാലയടെ ലോഗോ

ശ്രീനാരായണ ഗുരു സർവകലാശാലയടെ ലോഗോ

  • Share this:
    കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വിവാദമായ ലോഗോ മരവിപ്പിക്കാൻ തീരുമാനം. ലോഗോ ഉപയോഗിക്കുന്നത് നിർത്തിവയ്ക്കുമെന്നും വിദഗ്ധ  സമിതിയുടെ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും സർവകലാശാലാ രജിസ്ട്രാർ വ്യക്തമാക്കി. ഗുരുദേവന്റെ ചി​ത്രം ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലോഗോയ്ക്കെതിരെ പരാതി ഉയർന്നത്.

    സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനും, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. മനോജ് എന്നിവർ അംഗങ്ങളുമായ സമിതിയെയാണ് ലോഗോ പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് സർവകലാശാല വ്യക്തമാക്കിയിരിക്കുന്നത്. സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യങ്ങൾ പൊതുജനങ്ങൾക്ക് samithy.sreenarayanaguruou@gmail.com എന്ന വിലാസത്തിൽ അറിയിക്കാമെന്നും സർവകലാശാല അറിയിച്ചു.

    Also Read ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ലോഗോയിൽ ഗുരുദേവനില്ല; ഒഴിവാക്കിയതെന്ന് ആക്ഷേപം

    ഗുരുവിന്റെ ആശയങ്ങൾ ത്രിമാന ജ്യാമിതീയ രൂപങ്ങളിലുണ്ടെന്നും ലോഗോയിൽ ഗുരുവിന്റെ ചിത്രമോ ഇൻപ്രിന്റഡ് രൂപമോ ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു നേരത്തെ സർവകലാശാല. സർവകലാശാലയ്ക്ക് മുന്നിൽ ഒരാഴ്ചയായി നിരവധി സമരങ്ങൾ നടന്നതിനു പിന്നാലെയാണ് ലോഗോ മരവിപ്പിക്കാൻ സർവകലാശാല തയാറായത്.
    Published by:Aneesh Anirudhan
    First published: