HOME /NEWS /Kerala / 'വിജയരാഘവന്‍ പിണറായി മന്ത്രിസഭയിലെ വിദൂഷകന്‍'; സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്

'വിജയരാഘവന്‍ പിണറായി മന്ത്രിസഭയിലെ വിദൂഷകന്‍'; സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്

News18

News18

മോദി സംസാരിക്കുന്ന ഭാഷയിൽ പിണറായി പറഞ്ഞാൽ അങ്ങനെ തന്നെ സാദൃശ്യപ്പെടുത്തും.

  • Share this:

    കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും  സി പി എം(CPM) ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും തമ്മിലുള്ള വാക്പോര് രൂക്ഷമായി. പ്രളയക്കെടുതികൾ സംബന്ധിച്ച് വി ഡി സതീശൻ നടത്തിയ പ്രസ്താവനകളും അതിനോട്  വിജയരാഘവൻ്റെ മറുപടികളും ആണ് ഇപ്പോൾ പുതിയ പോർമുഖം തുറക്കുന്നതിന് കാരണമായിരിക്കുന്നത്. പ്രളയ കെടുതികളിൽ പോലും പ്രതിപക്ഷ നേതാവ്(Opposition Leader) മര്യാദകൾ പാലിക്കുന്നില്ലെന്നും ചെയ്യുന്നത് മുഴുവൻ അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ലെന്നും മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണെന്നും  വിജയരാഘവൻ ആരോപിച്ചിരുന്നു.

    എന്നാൽ വിജയരാഘവനെ പരിഹസിച്ചായിരുന്നു സതീശൻ്റെ മറുപടി. വിജയരാഘവൻ ചെയ്യുന്നത് മുഴുവൻ അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതാണെന്നു പറഞ്ഞ സതീശൻ,  അദ്ദേഹം പിണറായിയുടെ മന്ത്രി സഭയിലെ വിദൂഷകനാണെന്നും കളിയാക്കി. തന്നെ  എ കെ. ജി  സെന്ററിൽ നിന്നും നിയന്ത്രിക്കേണ്ടെന്നും സതീശൻ മറുപടി നല്കി.

    മുഖ്യമന്ത്രിയെ താൻ വ്യക്തിപരമായി ആക്രമിച്ചില്ല. കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തണം,  ഇതിനായി  മെച്ചപ്പെട്ട ഏജൻസികളെ ഉപയോഗിക്കണം. ഇതാണ് താൻ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ  മന്ത്രിമാർ എത്തും മുൻപ് താൻ കൊക്കയർ എത്തിയതായുംപറഞ്ഞു. എന്നാൽ ഇത് ക്രെഡിറ്റ്‌ ആയല്ല താൻ പറയുന്നത്. ആദ്യം ഓടിയെത്തിയത് സർക്കാരല്ല എന്നു മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സംസാരിക്കുന്ന ഭാഷയിൽ പിണറായി പറഞ്ഞാൽ അങ്ങനെ തന്നെ സാദൃശ്യപ്പെടുത്തും.

    Also Read-നയതന്ത്ര സ്വർണക്കടത്ത്: എല്ലാം ശിവശങ്കറിന്റെ അറിവോടെയെന്ന് കസ്റ്റംസ് കുറ്റപത്രം 

    തിരുവനന്തപുരത്ത് സ്വന്തം   കുഞ്ഞിനായ് ഒരമ്മ പാർട്ടി ഓഫീസുകൾ കയറുകയാണ് . ഇതിൽ ആകെ ദുരുഹതയുണ്ട്. പാർട്ടി കേസായി ആണ് ഇത് കൈകാര്യം ചെയ്യുന്നത്. കോൺഗ്രസ്സ് കാരനായിരുന്നു കേസിൽ പെട്ടിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്ന് സതീശൻ ചോദിച്ചു. ഇത് പാർട്ടി കേസാണോയെന്ന് വ്യക്തമാക്കണം . ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് ഉത്തരവാദിത്തം ഇല്ലേ. കാര്യങ്ങൾ പരിഹരിക്കാൻ പാർട്ടി കോടതിയുണ്ടെന്ന് പറയാൻ കേരളം വെള്ളരിക്കപ്പട്ടണം അല്ലെന്നും സതീശൻ ഓർമിപ്പിച്ചു.

    എ.ഐ.എസ്.എഫ്   വനിതാ നേതാവിന്റെ പരാതിയിൽ നടപടി വൈകി .  സംസ്ഥാനത്തു ഉടനീളം സ്ത്രീകൾക്കും കുട്ടികൾക്കുമേതിരെ അതിക്രമം വർദ്ധിച്ചു. പാർട്ടി പ്രവർത്തകർ പറയുന്ന പോലെയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

    Also Read-Kerala Rain| കൊക്കയാർ ഉരുൾപൊട്ടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 20 ആയി

    കെ പി സി സി ലിസ്റ്റിൽ  കുറവുകൾ ഉണ്ടാകാം. എന്നാൽ ജംബോ കമ്മിറ്റിയേ ഒഴിവാക്കാൻ പറഞ്ഞിരുന്നു. അതിനാൽ  അർഹതയുള്ള പലരെയും ഒഴിവാക്കേണ്ടി വന്നു. മാധ്യമങ്ങളിൽ വരുന്ന പോലെ അതൃപ്തി മുതിർന്ന നേതാക്കൾക്കില്ല. കൂടുതൽ പരാതികൾ ഇല്ലാതെ കാര്യങ്ങൾ  പരിഹരിക്കും. കെ. മുരളീധരന്റെ പരാതി സംബന്ധിച്ച് അറിയില്ല. അദ്ദേഹവുമായും ചർച്ച നടത്തിയിരുന്നു .ദളിത്, വനിതാ പ്രതിനിധ്യം കൂട്ടമായിരുന്നു എന്നാണ് തന്റെയും അഭിപ്രായമെന്നും വി.ഡി. സതീശൻ പറഞ്ഞു.

    First published:

    Tags: A vijayaraghavan, Cpm, Opposition leader V D Satheesan