• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബൈക്കിന് പിന്നാലെ കടുവ ഓടിയ ദൃശ്യം വയനാട്ടിലേത്; സ്ഥിരീകരണവുമായി വനം വകുപ്പ്

ദൃശ്യങ്ങള്‍ ചെതലയം കുറിച്യാട് റേഞ്ചുകളുടെ അതിര്‍ത്തിയിലെ പാമ്പ്രയിലാണെന്നു കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

news18
Updated: July 4, 2019, 9:55 PM IST
ബൈക്കിന് പിന്നാലെ കടുവ ഓടിയ ദൃശ്യം വയനാട്ടിലേത്; സ്ഥിരീകരണവുമായി വനം വകുപ്പ്
news18
news18
Updated: July 4, 2019, 9:55 PM IST
പുല്‍പ്പള്ളി:  ബൈക്ക് യാത്രികരുടെ പിന്നാലെ ഓടിയ കടുവയുടെ വീഡിയോ ദൃശ്യമുയര്‍ത്തിയ വിവാദങ്ങള്‍ അവസാനിപ്പിച്ച് വനം വകുപ്പ്. പ്രചരിച്ച ദൃശ്യങ്ങള്‍ ചെതലയം കുറിച്യാട് റേഞ്ചുകളുടെ അതിര്‍ത്തിയിലെ പാമ്പ്രയിലാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ജൂണ്‍ 29 നടന്നെന്ന പറയപ്പെടുന്ന സംഭവത്തിന്റെ വീഡിയോയുടെ ഉറവിടവും അത് വൈറലായ വഴികളും അറിയില്ലെന്നാണ് വനം വകുപ്പിന്റെ ഇപ്പോഴത്തെയും'നിലപാട്. കടുവ ദ്യശ്യങ്ങള്‍ എവിടെ നിന്നുള്ളതാണ് എന്നതും സംബന്ധിച്ച് ദിവസങ്ങളായി സമൂഹ്യമാധ്യമങ്ങളില്‍ വലിയ തര്‍ക്കമായിരുന്നു .പ്രദേശവാസികള്‍ സ്ഥലം സ്ഥിരീകരിച്ചതോടെയാണ് തര്‍ക്കത്തിന് വിരാമമായത് .കടുവയെ കാട്കയറ്റാനുള്ള നീക്കങ്ങളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട് .കടുവയുടെ നീക്കങ്ങള്‍ അറിയാന്‍സ്ഥലത്ത് ക്യാമറ സ്ഥാപിച്ചുവെന്ന് ചെതലയം റേഞ്ച് ഓഫിസര്‍ വി.രതീശന്‍ പറഞ്ഞു.

പ്രദേശത്ത് പോയി കടുവയെ കാണാനും ചിത്രീകരണം നടത്താനും ശ്രമിക്കരുതെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ചെതലയം റെയ്ഞ്ച് ഓഫീസര്‍ വി.രതീശന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം വിനോദസഞ്ചാരത്തിനെന്ന പേരില്‍ ചുരം കയറിയെത്തുന്നവര്‍ വന്യമൃഗങ്ങളോടും കാടിനോടും എങ്ങനെ പെരുമാറണമെന്ന് പഠിച്ചേ മതിയാകൂവെന്ന് വയനാട് പ്രകൃതി സുരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനിടെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുച്ചെന്ന ആക്ഷേപമുണ്ട്.

Also Read പുലപ്രക്കുന്ന് കോളനിയിലെ 9 കുടുംബങ്ങള്‍ക്ക് പട്ടയമായി; വിതരണം ശനിയാഴ്ച

First published: July 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...