തിരുവനന്തപുരം: സമ്പന്ന വിഭാഗത്തിനാണ് കോവിഡിന്റെ മറവില്‍ ഇപ്പോള്‍ സൗജന്യം ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. ഏപ്രില്‍ 1 മുതല്‍ എല്ലാവർക്കും ഭക്ഷ്യകിറ്റുകള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. ഇപ്പോള്‍ പറയുന്നത് 10-ാം തീയതി കഴിയുമെന്നാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ലോക്ക് ഡൗണ്‍ തുടങ്ങിയിട്ട് 10 ദിവസമായി. ഇനിയും ഭക്ഷ്യകിറ്റുകള്‍ എത്തിച്ചില്ലെങ്കില്‍ അത് ഗുരുതരമായ വീഴ്ചയാണ്. അടിയന്തിരമായി അന്ത്യോദയ വിഭാഗത്തില്‍പെടുന്ന മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ ഇങ്ങനെ,
മഞ്ഞ കാര്ഡുകാര്സമൂഹത്തില് ഏറ്റവും ദരിദ്ര വിഭാഗത്തില്‍പെടുന്ന അന്ത്യോദയ, അന്നയോജന വിഭാഗത്തില്‍ പെടുന്ന മഞ്ഞ കാര്‍ഡുകാര്‍ക്ക് നേരത്തെ തന്നെ മുപ്പത് കിലോ അരിയും, അഞ്ച് കിലോ ഗോതമ്പും വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഭക്ഷ്യ സുരക്ഷാനിയമം അനുസരിച്ച് 2012 മുതല്‍ നല്‍കുന്നതാണിത്. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ സൗജന്യമെന്ന പേരില്‍ നല്‍കുന്നതും നേരത്തെ സൗജന്യമായി നല്‍കിക്കൊണ്ടിരുന്നതാണ്.
പിങ്ക് കാര്ഡുകാര്മുന്ഗണനാ വിഭാഗക്കാരാണിവര്‍. ഒരോ ആളിനും നാല് കിലോ അരിയും ഓരോ കിലോ ഗോതമ്പും യു ഡി എഫ് കാലത്ത് തന്നെ സൗജന്യമായി നല്‍കിയിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം അതിന് രണ്ട് രൂപ കൈകാര്യ ചിലവ് എന്ന നിലയില്‍ ചുമത്തി. ആ രണ്ട് രൂപ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നു. അത്രയേ ഉള്ളൂ. അതാണ് സൗജന്യം.
നീല കാര്ഡുകാര്മുന്ഗണനേതരം. ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് രണ്ട് കിലോ അരി സൗജന്യ നിരക്കില്‍ നേരത്തെ തന്നെ നല്‍കി വന്നതാണ്. യു ഡി എഫ് സമയത്ത് രണ്ടു രൂപയായിരുന്നത് ഇടതു സര്‍ക്കാര്‍ 4 രൂപയാക്കി. ആ തുക ഈ സര്‍ക്കാര്‍ പിന്‍വലിച്ചു ഏന്നേയുള്ളു. സാമ്പത്തികമായി അല്‍പ്പം മെച്ചപ്പെട്ട ഈ വിഭാഗത്തിന് നാല് രൂപ നിരക്കില്‍ നല്‍കിയിരുന്ന അരി ഇപ്പോള്‍ സൗജന്യമാക്കിക്കൊടുത്തു.
വെള്ളക്കാര്ഡ്സമ്പന്ന വിഭാഗം . പത്ത് രൂപ 90 പൈസ നിരക്കിലാണ് നേരത്തെ ഈ വിഭാഗത്തിന് അരി നല്‍കിയിരുന്നത്. അത് സൗജന്യമാക്കിക്കൊടുത്തു. ഫലത്തില്‍ സമ്പന്നവിഭാഗത്തിന് മാത്രമേ റേഷന്‍ സൗജന്യമാക്കിയിട്ടുള്ളു.
ഇപ്പോള്‍ റേഷന്‍ കടകളില്‍ നിന്ന് വ്യാപകമായ പരാതി ഉയര്‍ന്ന് വന്നിരിക്കുകയാണ്. നിലവാരമില്ലാത്ത അരിയാണ് പലയിടങ്ങളിലും നല്‍കുന്നത്. മിക്കടയിടത്തും സ്റ്റോക്ക് തീര്‍ന്നു. പറഞ്ഞ അളവില്‍ റേഷന്‍ കിട്ടുന്നില്ല. റേഷന്‍വ്യാപാരികള്‍ക്ക് സുരക്ഷ മാര്‍ഗങ്ങള്‍ ഒന്നുമില്ല. സൗജന്യമായി അരിവിതരണം ചെയ്യുന്ന അവര്‍ക്ക് ഇന്‍സെന്റീവ് നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
BEST PERFORMING STORIES:ആരും ഒറ്റയ്ക്കല്ല; ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം; കോവിഡിനെ നേരിടാൻ പെറുവിന്റെ മാർഗം [NEWS]'ഡോക്ടര്‍മാരുടെ നിർദേശമനുസരിച്ച് ക്വാറന്റൈനിൽ കഴിയുകയാണ്; സർക്കാർ നിര്‍ദേശം അനുസരിക്കുക': തബ് ലീഗി നേതാവിന്റെ ശബ്ദ സന്ദേശം [NEWS]ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.