നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്തെ പെണ്‍വാണിഭ കേന്ദ്രത്തിലെ ആക്രമണം; ആയുധങ്ങള്‍ എത്തിയത് തിരുവനന്തപുരത്ത് നിന്ന്

  കോട്ടയത്തെ പെണ്‍വാണിഭ കേന്ദ്രത്തിലെ ആക്രമണം; ആയുധങ്ങള്‍ എത്തിയത് തിരുവനന്തപുരത്ത് നിന്ന്

  അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കോട്ടയം പൊൻകുന്നം സ്വദേശി അജ്മലിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
  കോട്ടയം: കോട്ടയത്ത് പെൺവാണിഭ കേന്ദ്രത്തിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയത്. അക്രമം നടത്തിയ 12 അംഗ ഗുണ്ടാസംഘത്തെ  തപ്പി ഇറങ്ങിയിരിക്കുകയാണ് പോലീസ്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കൊട്ടേഷൻ സംഘം ആണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കോട്ടയം പൊൻകുന്നം സ്വദേശി അജ്മലിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അജ്മലും ആയി പൊലീസിന്ന് സംഭവം നടന്ന ചന്തക്കടവിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.

  യാതൊരു കൂസലുമില്ലാതെയാണ്  പൊലീസിനോട്‌ അജ്മൽ കാര്യങ്ങൾ വിശദീകരിച്ചത്. സംഘം അക്രമത്തിന് ആയി വന്ന വഴികളും തിരിച്ചുപോയ വഴികളും അജ്മൽ പോലീസിന് കാണിച്ചു കൊടുത്തു. അക്രമിസംഘം എത്തിയപ്പോൾ വീട് പൂർണമായും അടഞ്ഞു കിടക്കുകയായിരുന്നു എന്ന് അജ്മൽ പോലീസിന് മൊഴി നൽകി. വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ മുൻ വാതിൽ ചവിട്ടി പൊളിച്ചാണ് അക്രമിസംഘം ഉള്ളിൽ കയറിയത്.  മുൻവാതിൽ തകർന്നതും ഈ അക്രമത്തിൽ ആണെന്ന് അജ്മൽ പോലീസിന് വിവരിച്ചുകൊടുത്തു.

  Also Read-യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ; നാല് പേർ അറസ്റ്റിൽ, മോചനദ്രവ്യം ആവശ്യപ്പെട്ടത് പത്തുലക്ഷം രൂപ

  വീടിനുള്ളിൽ അക്രമം നടന്ന മുറിയിലും പൊലീസ് തെളിവെടുപ്പ് നടത്തി. അമീർ ഖാനെയും സാൻ ജോസഫിനെയും വെട്ടി വീഴ്ത്തിയ രീതിയും യാതൊരു അറപ്പും കൂടാതെ അജ്മൽ വിവരിച്ചു നൽകി. അജ്മലിന് പുറമേ മല്ലപ്പള്ളി സ്വദേശിനി സുലേഖ എന്ന ശ്രുതിയേയും  പോലീസ് പിടികൂടിയിരുന്നു. എന്നാൽ അക്രമം നടന്ന സമയത്ത് ശ്രുതി സംഭവസ്ഥലത്ത് എത്തിയിരുന്നില്ല. ഗൂഢാലോചനക്കേസിൽ ആണ് പോലീസ് ശ്രുതിയെ അറസ്റ്റ് ചെയ്തത്.  12 സംഘമാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയത്ത് അക്രമത്തിന് ആയി എത്തിയത് എന്ന് അജ്മലും ശ്രുതിയും പോലീസിന് മൊഴി നൽകി. അക്രമികൾ ആരെന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് എന്ന് കോട്ടയം ഡിവൈഎസ്പി എം അനിൽ കുമാർ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ആണ് ആയുധങ്ങൾ കോട്ടയത്ത് എത്തിച്ചത് എന്ന നിർണായക വിവരവും ഇവർ പോലീസിന് കൈമാറി. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിലനിൽക്കെ പൊലീസ് പരിശോധന മറികടന്ന് ഇത്രയും ജില്ലകൾ താണ്ടി കൊട്ടേഷൻ സംഘത്തിന് കോട്ടയത്ത് എത്താനായത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.

  Also Read-'പൊലീസ് സല്യൂട്ട് നൽകുന്നില്ല, എന്നെ കാണുമ്പോൾ അവർ തിരിഞ്ഞ് നിൽക്കുന്നു'; ഡിജിപിക്ക് തൃശൂർ മേയറുടെ പരാതി

  ഈ 12 അംഗ സംഘത്തെ പിടികൂടുകയാണ് പോലീസിന്റെ ലക്ഷ്യം. ആയുധങ്ങൾ അടക്കം കണ്ടെടുത്ത നിർണായക തെളിവ്  സ്വീകരിക്കേണ്ടത് ഉണ്ട് എന്നും ഡിവൈഎസ്പി എം അനിൽ കുമാർ പറഞ്ഞു. കോട്ടയം കേന്ദ്രമായി  പെൺവാണിഭം നടത്തിയ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവർക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. നേരത്തെ ഏറ്റുമാനൂരിൽ സാൻ ജോസഫും മാനസ് മാത്യുവും ചേർന്ന് പെൺവാണിഭം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇവർ ആ കേന്ദ്രം അടച്ചുപൂട്ടുകയായിരുന്നു. മാനസിനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് ചന്ത കടവിലെ കൊട്ടേഷൻ ആക്രമണം.
  Published by:Jayesh Krishnan
  First published:
  )}