കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിർത്തിവെച്ച എറണാകുളം - വേളാങ്കണ്ണി പ്രതിവാര ട്രെയിന്‍ സർവീസ് പുനഃരാരംഭിച്ചു. ശനിയാഴ്ച ദിവസങ്ങളിൽ എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് വേളാങ്കണ്ണിയിലേക്ക് പോകുന്നത്.
സർവീസ് പുനരാരംഭിച്ച ട്രെയിന്‍ യാത്രക്കാർ ഗംഭീര സ്വീകരണമാണ് നൽകിയത്. കൊല്ലത്തെത്തിയ ട്രെയിനിന് യാത്രക്കാര്‍ വരവേല്‍പ്പ് നല്കി. കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണം ഒരുക്കി. ചങ്ങനാശേരിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയും വേളാങ്കണ്ണിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ട്. ഞായറാഴ്ച വേളാങ്കണ്ണിയില്‍ നിന്ന് തിരികെ പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയോടെ എറണാകുളത്ത് മടങ്ങിയെത്തും.
ജൂൺ 4 മുതൽ മുതൽ സർവീസ് പുനരാരംഭിക്കുന്ന എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസിന്റെ സമയക്രമം
എറണാകുളം : ശനിയാഴ്ച ഉച്ചയ്ക്ക് 12:35, കോട്ടയം 01:40, ചങ്ങനാശേരി 02:03,തിരുവല്ല 02:13,ചെങ്ങന്നൂർ 2:23, മാവേലിക്കര 2:38, കായംകുളം 02:48, ശാസ്താംകോട്ട 03:14, കൊല്ലം 04:20, കുണ്ടറ 04:51, കൊട്ടാരക്കര 05:04, പുനലൂർ :05:40, തെന്മല :06:24, ചെങ്കോട്ട :07:55, കടയനല്ലൂർ :08:25, ശങ്കരൻകോവിൽ :09:01,രാജപാളയം :09:25,ശിവകാശി : 9:55,വിരുദനഗർ :10:28, അറുപ്പ്കോട്ടെ :10:48, കാരക്കുടി : പുലർച്ചെ 01:05, അരന്തഗി :01:48, പട്ട്കോട്ടൈ :02:20,അതിരാംപട്ടണം :02:39, തിരുത്തുറൈപൂണ്ടി :03:18, തിരുവാരൂർ :04:05, നാഗപട്ടണം :05:00, വേളാങ്കണ്ണി: 05:50.
കേരളത്തിലേക്ക് തിരികെ വരുന്ന ട്രെയിൻ
വേളാങ്കണ്ണി : ഞായറാഴ്ച വൈകിട്ട് 06:30,നാടപട്ടണം :07:00,തിരുവാരൂർ :08:10,തിരുത്തുറൈപൂണ്ടി :09:00,അതിരാംപട്ടണം :09:38,പട്ട്കോട്ടൈ :09:55,അരന്തംഗി :10:43, കാരൈക്കുടി : 11:20,അറപ്പ്കോട്ടൈ : പുലർച്ചെ 01:18,വിരുദ്നഗർ :01:58, ശിവകാശി :02:23,രാജപാളയം :02:47, ശങ്കരൻകോവിൽ :03:16, കടയനല്ലൂർ :03:37, ചെങ്കോട്ട :04:15, തെന്മല :05:13, പുനലൂർ :06:50, കൊട്ടാരക്കര :07:32, കുണ്ടറ :07:45, കൊല്ലം :08:20, ശാസ്താംകോട്ട :08:49, കായംകുളം :09:23, മാവേലിക്കര :09:33, ചെങ്ങന്നൂർ :09:48, തിരുവല്ല :09:58, ചങ്ങനാശേരി :10:08, കോട്ടയം :10:30, എറണാകുളം :12:00
ഈ ട്രെയിൻ മൂന്നു മാസത്തിനുള്ളിൽ ആഴ്ചയിൽ രണ്ടുദിവസമാക്കുമെന്ന് ദക്ഷിണ റെയിൽവേ ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ കൊല്ലം-ചെങ്കോട്ട മീറ്റർ ഗേജ് ലൈനിൽ കൊല്ലത്തു നിന്ന് നാഗപട്ടണം വരെ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തിയിരുന്നു, എന്നാൽ ബ്രോഡ് ഗേജ് പണികൾ ആരംഭിച്ചപ്പോൾ ഈ ട്രെയിൻ നിർത്തലാക്കിയിരുന്നു. പുനലൂർ –പാലക്കാട് –പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെ നീട്ടണമെന്ന ആവശ്യവും റെയിൽവേ ബോർഡിന്റെ മുന്നിൽ ഉന്നയിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.