നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | ജൂവലറി ഉടമ വീട്ടിലെ കിടക്കയില്‍ മരിച്ചനിലയില്‍; പിന്നാലെ ഭാര്യ ജീവനൊടുക്കി

  Death | ജൂവലറി ഉടമ വീട്ടിലെ കിടക്കയില്‍ മരിച്ചനിലയില്‍; പിന്നാലെ ഭാര്യ ജീവനൊടുക്കി

  മകള്‍ ആംബുലന്‍സിനെയും ബന്ധുക്കളെയും വിവരമറിയിക്കുന്നതിനിടയില്‍ അമ്മ സെല്‍വം വിഷം കഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

  • Share this:
   നെയ്യാറ്റിന്‍കര: ജൂവലറി ഉടമയെ(Jewelry owner) വീട്ടിലെ കിടക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭാര്യ ജീവനൊടുക്കി(Suicide). ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡ്, ഹരിപ്രിയസദനത്തില്‍ നെയ്യാറ്റിന്‍കര കൃഷ്ണന്‍ കോവിലിനു സമീപം വിഷ്ണു ജൂവലറി ഉടമ കെ.കേശവന്‍(53), ഭാര്യ കെ.സെല്‍വം(48) എന്നിവരാണ് മരിച്ചത്.

   ചൊവ്വാഴ്ച രാവിലെ അച്ഛന്‍ കിടക്കയില്‍ കാലുകളിട്ടടിക്കുന്നത് കണ്ട് മകള്‍ ഹരിപ്രിയ അമ്മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മകള്‍ ആംബുലന്‍സിനെയും ബന്ധുക്കളെയും വിവരമറിയിക്കുന്നതിനിടയില്‍ അമ്മ സെല്‍വം വിഷം കഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

   ബന്ധുക്കളും പൊലീസും സ്ഥലത്ത് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. 25 വര്‍ഷം മുന്‍പ് കേശവന് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് സ്വയം നിയന്ത്രിക്കാവുന്ന വീല്‍ച്ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

   നെയ്യാറ്റിന്‍കര ഡിവൈഎസ്പി ശ്രീകാന്ത്, സിഐ സാഗര്‍, എസ്‌ഐ സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് സിഐ സാഗര്‍ അറിയിച്ചു.

   Suicide | ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

   മൂന്നാറില്‍(Munnar) ആറാം ക്ലാസ് വിദ്യാര്‍ഥിയെ(Student) വീടിനുള്ളില്‍ തൂങ്ങിമരിച്ച(Suicide) നിലയില്‍ കണ്ടെത്തി. കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവരെ എസ്റ്റേറ്റ് പിആര്‍ ഡിവിഷനില്‍ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകന്‍ ബിബിന്‍ (12) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.

   ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ മൂന്നാര്‍ പൊലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ചെണ്ടുവരെ സര്‍ക്കാര്‍ ഹൈസ്‌കൂൡ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ബിബിന്‍. ബീന സഹോദരിയാണ്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
   Published by:Jayesh Krishnan
   First published: