• HOME
 • »
 • NEWS
 • »
 • kerala
 • »
 • കുഞ്ഞിനെ കാണാൻ ഗൾഫിൽനിന്ന് എത്തിയ ഭർത്താവിന്‍റെ മുന്നിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു

കുഞ്ഞിനെ കാണാൻ ഗൾഫിൽനിന്ന് എത്തിയ ഭർത്താവിന്‍റെ മുന്നിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു

ആശുപത്രിയിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി മുപ്പത്തിയഞ്ചാം ദിവസത്തെ ചടങ്ങുകൾക്കായി ചൊവ്വാഴ്ച ഭർത്താവിന്‍റെ വീട്ടിൽ എത്തിയതായിരുന്നു. ഇതേസമയം തന്നെയാണ് ദുബായിൽനിന്ന് ഭർത്താവ് നാട്ടിലെത്തിയത്

safna_death

safna_death

 • Last Updated :
 • Share this:
  കാസർകോട്: കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്ന് ഭർത്താവെത്തി നിമിഷങ്ങള്‍ക്കുള്ളിൽ ഭാര്യ മരിച്ചു. കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്‌റഫിന്റെ ഭാര്യ സഫാനയാണ് (25) കുഴഞ്ഞു വീണ് മരിച്ചത്. ഒരു മാസം മുമ്പായിരുന്നു സഫാന പ്രസവിച്ചത്. ആശുപത്രിയിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി മുപ്പത്തിയഞ്ചാം ദിവസത്തെ ചടങ്ങുകൾക്കായി ചൊവ്വാഴ്ച ഭർത്താവിന്‍റെ വീട്ടിൽ എത്തിയതായിരുന്നു. ഇതേസമയം തന്നെയാണ് ദുബായിൽനിന്ന് അഷ്റഫ് നാട്ടിലെത്തിയത്.

  കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകൾ ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സഫാന കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിട്ടുകൾക്ക് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

  അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കൂട്ടിരിക്കാൻവന്ന യുവാവ് കാറിൽ മരിച്ച നിലയിൽ; കാർ എ സി യിലെ വിഷവാതകം മരണകാരണം?

  കോട്ടയം മെഡിക്കൽ കോളേജ് പാർക്കിംഗിലെ കാറിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. അച്ഛൻറെ ശാസ്ത്രക്രിയയ്ക്ക് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു യുവാവ്. മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിന് മുൻവശത്താണ്
  കാറ് പാർക്ക് ചെയ്തിരുന്നത്. ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലിൽ പി എസ് അഖിലാണ്(31) മരിച്ചത്. കാറിന്റെ എ.സിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷം മാത്രമേ മരണകാരണം കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുകയൊള്ളൂ.

  ബുധനാഴ്ച അഖിലിന്റെ പിതാവിന് കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമ്മയ്ക്കൊപ്പമായിരുന്നു അഖിൽ ആശുപത്രിയിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് അമ്മയോട് തലവേദന എടുക്കുന്നു, അല്പനേരം ഇരിക്കട്ടെ എന്നു പറഞ്ഞ് അഖിൽ കാറിന്റെ അടുത്തേക്ക് പോയത്. നാലുമണിയായിട്ടും കാണാതായപ്പോൾ അമ്മ ഫോണിൽ വിളിച്ചു.
  മറുപടി കിട്ടാതെ വന്നതിനേ തുടർന്ന് അന്വേഷിച്ചപ്പോളാണ് കാറിൽ ബോധരഹിതനായി കിടന്ന അഖിലിനെ കണ്ടത്. പെട്ടന്ന് അടുത്തുണ്ടായിരുന്നവരുടെ സഹായത്തോടെ അഖിലിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.

  Also read: നമ്പർ പറയാതെ മാറ്റിവെച്ച ടിക്കറ്റിന് 75 ലക്ഷം; ചില്ലറ മാറാൻപോയ വഴി വന്ന ഭാഗ്യം; വിശ്വസിക്കാനാകാതെ സന്ധ്യമോൾ

  കാറിന്റെ സ്റ്റിയറിങ്ങിൽ കൈവെച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പുറത്തും കൈകളിലും പൊള്ളലേറ്റതുപോലെ പാടുകളുണ്ടായിരുന്നു. ഇതാണ് എ.സിയിൽ നിന്നുള്ള കാർബൺ അടങ്ങിയ മാലിന്യം ശ്വസിച്ചതാവാം മരണകാരണം എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനം.
  ഗാന്ധിനഗർ പോലീസ് ഈ മരണത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
  Published by:Anuraj GR
  First published: