തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ പ്രവര്‍ത്തി ദിവനങ്ങള്‍ അഞ്ചാക്കി ചുരുക്കി. ശനിയാഴ്ചയിലെ പ്രവര്‍ത്തിദിവസം ഒഴിവാക്കിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദേശീയ നൈപുണ്യ പഠന നയം നടപ്പാക്കുന്നതിനായാണ് മാറ്റം.
വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാനും വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാനുമായാണ് പ്രവർത്തിദിനം കുറയ്ക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ക്ലാസ് ടൈം ഒരുമണിക്കൂര്‍ സമയം തുടരും.
Also Read- എം ജി സര്‍വകലാശാലയിൽ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവ അവധി; സെമസ്റ്റര്‍ മുടങ്ങാതെ പഠനം തുടരാം
നിലവില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയ്ക്ക് മാത്രമാണ് ഉത്തരവ് ബാധകം. പ്ലസ് ടുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടുതൽ പാഠ്യേതരപ്രവർത്തനങ്ങൾ വരുംവർഷങ്ങളിൽ വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ നടപ്പാക്കുമെന്നും സൂചനയുണ്ട്. ദേശീയ നൈപുണ്യ പഠന നയത്തിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്.
News Summary- Working days in vocational higher secondary were reduced to five. The Department of Public Education has issued an order in this regard by excluding the working day on Saturday. The change is to implement the National Skills Learning Policy.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.