COVID 19 | കോവിഡ് പരിശോധനാഫലം നെഗറ്റീവായതിന് പിന്നാലെ യുവാവ് മരിച്ചു

ആരോഗ്യനില തീർത്തും വഷളായപ്പോള്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡിനൊപ്പം ഉണ്ടായ ന്യുമോണിയ അല്ലാതെ മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.

News18 Malayalam | news18
Updated: July 13, 2020, 10:10 PM IST
COVID 19 | കോവിഡ് പരിശോധനാഫലം നെഗറ്റീവായതിന് പിന്നാലെ യുവാവ് മരിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 13, 2020, 10:10 PM IST
  • Share this:
കോഴിക്കോട്: കോവിഡ് പരിശോധനാഫലം നെഗറ്റീവായതിന് പിന്നാലെ യുവാവ് മരിച്ചു. നന്മണ്ട സ്വദേശി സിജിലേഷ്
(33) ആണ് മരിച്ചത്. സിജിലേഷിന്‍റെ അവസാനത്തെ രണ്ട് കോവിഡ് പരിശോധനാഫലങ്ങള്‍ നെഗറ്റീവായിരുന്നു. ഇതിനെ തുടര്‍ന്ന് സിജിലേഷിനെ നോണ്‍ കോവിഡ് ഐസിയുവിലേക്ക് മാറ്റി.

പക്ഷേ, കോവിഡിനെ തുടര്‍ന്നുണ്ടായ ന്യുമോണിയ ബാധ സിജിലേഷിന്‍റെ ആരോഗ്യനില വഷളാക്കിയിരുന്നു. ബംഗളൂരുവിൽ നിന്നെത്തിയ സിജിലേഷിനെ ജൂൺ 17നാണ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

You may also like:ഡിജിറ്റൽവൽക്കരണം: ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ [NEWS]സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക് [NEWS] തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട് [NEWS]

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 19ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ചയായി സിജിലേഷിന്‍റെ പരിശോധനാഫലം പോസിറ്റീവായി തന്നെ തുടര്‍ന്നു. ആരോഗ്യനില തീർത്തും വഷളായപ്പോള്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡിനൊപ്പം ഉണ്ടായ ന്യുമോണിയ അല്ലാതെ മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.

സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും.
Published by: Joys Joy
First published: July 13, 2020, 10:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading