• HOME
  • »
  • NEWS
  • »
  • kerala
  • »
  • THE YOUNG MAN HANGED HIMSELF IN MALAPPURAM SADDENED BY THE DEATH OF MANASA JK TV

'മാനസയുടെ മരണം വേദനിപ്പിച്ചു'; മലപ്പുറത്ത് യുവാവ് കുറിപ്പ് എഴുതിവെച്ച് വീടിനകത്ത് തൂങ്ങിമരിച്ചു

മരണത്തിന് മറ്റ് കാരണങ്ങള്‍ ഇല്ലെന്നും മാനസയുടെ മരണം ഏറെ ദുഃഖിതന്‍ ആക്കി എന്നും കുറിപ്പ് എഴുതിയിരുന്നു

News18 Malayalam

News18 Malayalam

  • Share this:
മലപ്പുറം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയുടെ മരണത്തില്‍ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പ് എഴുതി വച്ച് മലപ്പുറം ചങ്ങരകുളം വളയംകുളത്ത് യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു . വളയംകുളം മനക്കല്‍ കുന്ന് താമസിക്കുന്ന പരേതനായ പടിഞ്ഞാറയില്‍ കോരന്‍ കുട്ടിയുടെ മകന്‍ വിനീഷ്(33) ആണ് തൂങ്ങി മരിച്ചത്.

മരണത്തിന് മറ്റ് കാരണങ്ങള്‍ ഇല്ലെന്നും മാനസയുടെ മരണം ഏറെ ദുഃഖിതന്‍ ആക്കി എന്നും കുറിപ്പ് എഴുതിയിരുന്നു. അമ്മയോടൊപ്പം ആണ് വിനീഷ് താമസിചിരുന്നത്. ഇന്ന് ഇയാള് വീട്ടില്‍ തനിച്ച് ആയിരുന്നു. 33 വയസ്സുള്ള അവിവാഹിതനാണ് വിനീഷ്.

തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ അതീവ ദുഃഖിതന്‍ ആക്കിയെന്നും ആണ് ആത്മഹത്യ കുറിപ്പ്. അയല്‍വാസികള്‍ ആണ് അടുക്കള ഭാഗത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിനീഷിന്റെ മൃതദേഹം കണ്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.



Also Read-കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ച് കൊന്നശേഷം യുവാവ് ജീവനൊടുക്കി

കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയെ മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രാഖില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. മാനസ ഏതാനും പെണ്‍കുട്ടികള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രാഗിന്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു.

രഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി, തുടങ്ങിയ കാര്യങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്. രഖിലിനെക്കുറിച്ച് മാനസ നേരത്തെ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നാണ് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതി ദിവസങ്ങള്‍ക്ക് മുമ്പ് കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചതായാണ് വിവരം. പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന.

Also Read-മാനസയുടെ കോളേജിനടുത്ത് വാടകയ്ക്ക് മുറിയെടുത്തു; കൊലപാതകം ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിന് ശേഷം

രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ഡിവൈ എസ് പിയുടെ സാന്നിധ്യത്തില്‍ പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രഖില്‍ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്.

Also Read-രഖിലിന്റെ പക്കലുണ്ടായിരുന്നത് മാരക പ്രഹര ശേഷിയുള്ള തോക്ക്; കോതമംഗലം പോലീസ് കണ്ണൂരിൽ

എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രാഹില്‍ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.
Published by:Jayesh Krishnan
First published:
)}