HOME » NEWS » Kerala » THE YOUNG MAN POURED PETROL ON THE ATM AND SET IT ON FIRE JJ TV

പണം ലഭിച്ചില്ല; എടിഎമ്മിന് പെട്രോൾ ഒഴിച്ചു തീയിട്ടു; സംഭവം കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ

കുപ്പിയില്‍ പെട്രോളുമായി ആണ് യുവാവ് എ ടി എം കൗണ്ടറിൽ എത്തിയത്.

News18 Malayalam | news18
Updated: May 3, 2021, 8:26 PM IST
പണം ലഭിച്ചില്ല; എടിഎമ്മിന് പെട്രോൾ ഒഴിച്ചു തീയിട്ടു; സംഭവം കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ
atm fire
  • News18
  • Last Updated: May 3, 2021, 8:26 PM IST
  • Share this:
കൊച്ചി: പണം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് എ ടി എമ്മിന് തീയിട്ടു. കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ ആണ് സംഭവം.

എറണാകുളം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ എ ടി എമ്മിനാണ് യുവാവ് തീയിട്ടത്. ഞായറാഴ്ച്ച വൈകുന്നേരം 7.45ന് എസ് ബി ഐയുടെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ തീയിട്ടതെന്നാണ് സംശയം.



കുപ്പിയില്‍ പെട്രോളുമായി ആണ് യുവാവ് എ ടി എം കൗണ്ടറിൽ എത്തിയത്. പിന്നീട് കാര്‍ഡ് എടുത്ത് മെഷിനില്‍ ഇട്ടു. പണം കിട്ടാതെ വന്നതിനെ തുടര്‍ന്ന് എ ടി എം മെഷീനില്‍ പെട്രോള്‍ ഒഴിച്ചു. തീ വേഗത്തില്‍ പടര്‍ന്നു പിടിച്ചു.

Assembly Election | KPCC ആസ്ഥാനമുള്ള ശാസ്തമംഗലം വാർഡിൽ കോൺഗ്രസ് മൂന്നാമത്; AKG സെന്റർ ഇരിക്കുന്ന കുന്നുകുഴിയിൽ ഒന്നാമത് LDF

അപകടകരമായ രീതിയില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് യുവാവ് പുറത്തേക്ക് ചാടുകയും ചെയ്യുന്നത് കാണാം. തീ പിടിച്ചതിനെ തുടർന്ന് എ ടി എം തകരാറിൽ ആയിട്ടുണ്ട്. മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by: Joys Joy
First published: May 3, 2021, 8:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories