മലപ്പുറം: യുവാവിനെ അയൽപ്പക്കത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൊറയൂർ പൂക്കോട്ടൂര്‍ അറവങ്കര സ്വദേശിയും മൊറയൂര്‍ വാലഞ്ചേരിയില്‍ താമസിച്ചുവരുകയുമായിരുന്ന പാടത്ത് മുക്താറിന്റെ മകന് സ്വാലിഹാണ് (19) മരിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് സംഘം സ്ഥലത്തെത്തി വീടിനകത്ത് തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വാലഞ്ചേരി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച രാത്രി പത്തിനു ശേഷം ഖബറടക്കി. ഫഫ്സത്താണ് മരിച്ച സ്വാലിഹിന്റെ മാതാവ്. സഹോദരങ്ങള്‍: ഷഹ്ല, ഷഹ്ന, ഷബ്ന. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ചരക്കു കപ്പലിൽനിന്ന് മലയാളിയെ കാണാതായി; കപ്പൽ അധികൃതർക്കെതിരെ ആരോപണവുമായി കുടുംബം
ചരക്കു കപ്പലിൽ നിന്ന് മലയാളിയെ കാണാതായി. ആറ്റിങ്ങൽ മാമം സ്വദേശി അർജുൻ രവീന്ദ്രനെയാണ് കാണാതായത്. കപ്പൽ അധികൃതരുമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് വീട്ടുകാർ ആരോപിക്കുന്നു. തിരോധാനത്തെ കുറിച്ച് കപ്പൽ അധികൃതർ കൃത്യമായി മറുപടി നൽകുന്നില്ല എന്നും കുടുംബം. വിദേശകാര്യ മന്ത്രാലയത്തിനും ടുണീഷ്യയിലെ ഇന്ത്യൻ എംബസിയിലും കുടുംബം പരാതി നൽകി.
മാർച്ച് 17നാണ് മുംബൈയിൽനിന്ന് അർജുൻ ഇസ്താംബുളിലേക്ക് പോകുന്നത്. എഫിഷ്യന്റ് ഓ. എൽ കാർഗോ ഷിപ്പിൽ ആണ് ഇസ്താംബുളിൽ നിന്ന് ടുണീഷ്യയിലേക്ക് യാത്ര തിരിച്ചത്. സിനാഫ്റ്റ എന്ന ഏജൻസി വഴിയാണ് അർജുൻ ഷിപ്പിൽ ജോയിൻ ചെയ്യുന്നത്. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും ഇന്ത്യക്കാർ ആയിരുന്നു. ഇതിൽ ആന്ധ്ര സ്വദേശിയായ സൂപ്പർവൈസറിൽ നിന്ന് മാനസികമായും ശാരീരികമായും പീഡനം എൽക്കുന്നുണ്ട് എന്ന് അർജുൻ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.
Also Read-
മലബാർ എക്സ്പ്രസ് കോച്ചിനുള്ളിൽ യാത്രക്കാരന് തൂങ്ങി മരിച്ച നിലയിൽ
ഏപ്രിൽ ഇരുപതാം തീയതിയാണ് അർജുൻ അവസാനമായി വീട്ടിലേക്കു വിളിക്കുന്നത്. കപ്പൽ പോർട്ടിൽ അടുത്തുവെന്നും ഇനി ഫോൺ വിളിക്കാൻ കഴിയില്ലയെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഏപ്രിൽ 27 ആം തീയതി സിനാഫ്റ്റാ കമ്പനിയുടെ ഏജന്റ് വീട്ടിലേക്ക് വിളിക്കുകയും അർജുൻ മിസ്സിംഗ് ആണെന്ന വിവരം അറിയിക്കുകയും ചെയ്തു. കപ്പൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അർജുൻ രക്ഷപ്പെട്ടു എന്ന രീതിയിലാണ് സംസാരിച്ചതെന്നും കുടുംബം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.