HOME » NEWS » Kerala » THE YOUNG MAN WHO JUMPED INTO THE RIVER TO SAVE HIS RELATIVE DIED JJ TV

ബന്ധുവിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ യുവാവ് മരിച്ചു; മൃതദേഹം കണ്ടെത്തി

ഓൺലൈൻ മാധ്യമപ്രവർത്തകനാണ് കെ.വി വിജിത്ത്. കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ നാളെ സംസ്ഥാന വ്യാപകമായി ദുഃഖാചരണം നടത്തും.

News18 Malayalam | news18
Updated: September 17, 2020, 5:54 PM IST
ബന്ധുവിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ യുവാവ് മരിച്ചു; മൃതദേഹം കണ്ടെത്തി
കെ.വി വിജിത്ത്
  • News18
  • Last Updated: September 17, 2020, 5:54 PM IST
  • Share this:
കണ്ണൂർ: കണ്ണൂരിൽ ബന്ധുവിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാടിയോട്ട്ചാൽ സ്വദേശി കെ.വി. വിജിത്തിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബന്ധുവായ പ്രബിനിനെ രക്ഷിക്കാനായി വിജിത്ത് പുഴയിലേക്ക് ചാടിയത്. മാനസിക വെല്ലുവിളികൾ നേരിടുന്ന പ്രബിനെ ഡോക്ടറെ കാണിച്ച് തിരിച്ചുവരവേയാണ് സംഭവം.

വളപട്ടണം പാലത്തിന് മുകളിലെ ഗതാഗത കുരുക്കിൽ കുടുങ്ങിയ വാഹനത്തിൽ നിന്ന് ഇറങ്ങി ഇയാൾ പുഴയിലേക്ക്
ചാടുകയായിരുന്നു. രക്ഷപ്പെടുത്താനായി വിജിത്തും പുഴയിലേക്ക് എടുത്തുചാടി.



സ്ഥലത്തുണ്ടായിരുന്ന ആളുകൾ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും കോസ്റ്റൽ പൊലീസും പുഴയിൽ ഉടൻ തന്നെ
തിരച്ചിൽ ആരംഭിച്ചു. കോസ്റ്റൽ പൊലീസ് വാർഡനായ വില്യംസ് ചാൾസണാണ് പ്രബിനെ രക്ഷപ്പെടുത്തിയത്. ഇന്നലെ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും വിജിത്തിനെ കണ്ടെത്താനായില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് അഴിമുഖത്ത് നിന്ന് വിജിത്തിന്റെ മൃതദ്ദേഹം ലഭിച്ചത്.

You may also like:ഭാരത സംസ്ക്കാരവും ചരിത്രവും പഠിക്കാൻ വിദഗ്ദ്ധ സമിതി;അംഗങ്ങളായി ഉത്തരേന്ത്യക്കാർ മാത്രം [NEWS]'ജലീലിന് വർഷങ്ങളായി സ്വപ്നസുരേഷുമായി ബന്ധമുണ്ട്'; ഖുറാന്‍റെ മറവിൽ സ്വർണം കടത്താൻ അറിഞ്ഞോ അറിയാതെയോ കൂട്ടുന്നുവെന്ന് കെ. സുരേന്ദ്രൻ [NEWS] പ്രിയപ്പെട്ട 'ചേട്ടന്' പിസി ജോർജിന്റെ ആശംസ [NEWS]

ഓൺലൈൻ മാധ്യമപ്രവർത്തകനാണ് കെ.വി വിജിത്ത്. കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ നാളെ സംസ്ഥാന വ്യാപകമായി ദുഃഖാചരണം നടത്തും.
Published by: Joys Joy
First published: September 17, 2020, 5:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories