• HOME
  • »
  • NEWS
  • »
  • kerala
  • »
  • സഹോദരൻ ഓടിച്ച ബൈക്കിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

സഹോദരൻ ഓടിച്ച ബൈക്കിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

വളാഞ്ചേരി ഭാഗത്തുനിന്നും കോട്ടക്കലിലെ ഇന്റര്‍വ്യൂവിനായി പോകുംവഴിയാണ് അപകടം

  • Share this:
മലപ്പുറം: വട്ടപ്പാറയില്‍ സഹോദരന്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങല്‍ ജുമൈലയാണ് മരിച്ചത്. 23 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

വളാഞ്ചേരി ഭാഗത്തുനിന്നും കോട്ടക്കലിലെ ഇന്റര്‍വ്യൂവിനായി പോകുംവഴിയാണ് അപകടം. വട്ടപ്പാറ സിഐ ഓഫീസിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന ജുമൈല തെറിച്ചുവീണു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- എരുമേലിയിൽ ഇടിമിന്നൽ കേട്ട് നടുങ്ങി കുഴഞ്ഞുവീണ വയോധികൻ മരിച്ചു

ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണം. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ ജാബിറിനെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

The woman died after falling from the bike, her brother was riding in Vattapara. Unniengal Jumaila, a native of Kavumpuram, died. He was 23 years old. The incident happened around 9 am on Monday
Published by:Anuraj GR
First published: