നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Marriage | കേരളത്തിലെ 'കുട്ടി' പ്രസിഡന്റ് വിവാഹിതയായി; വരന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം

  Marriage | കേരളത്തിലെ 'കുട്ടി' പ്രസിഡന്റ് വിവാഹിതയായി; വരന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം

  21 വയസ്സ് പൂര്‍ത്തിയായ ദിവസമാണ് രേഷ്മ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്

  • Share this:
   പത്തനംതിട്ട: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് അരുവാപ്പുലം ഡിവിഷന്‍ അംഗം വര്‍ഗീസ് ബേബിയാണ് ഈ ഇരുപത്തിരണ്ടുകാരിയ്ക്ക് കൂട്ടായി എത്തുന്നത്.

   കഴിഞ്ഞ ദിവസം രാവിലെ 11.30ന് പൂവന്‍പാറ ശാലേം മാര്‍ത്തോമ്മാ പള്ളിയിലായിരുന്നു രേഷ്മയുടേയും വര്‍ഗീസ് ബേബിയുടേയും വിവാഹം. അരുവാപ്പാലം ലോക്കല്‍ കമ്മറ്റിയംഗമായ രേഷ്മ DYFI ജില്ലാ ഘടകത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും CPM കോന്നി ഏറിയ കമ്മറ്റിയംഗവുമാണ് വര്‍ഗീസ് ബേബി.

   21 വയസ്സ് പൂര്‍ത്തിയായ ദിവസമാണ് രേഷ്മ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്തംഗവും പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.

   ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്റേയും മിനി റോയിയുടേയും ഇളയ മകളാണ് രേഷ്മ. അരുവപ്പാലം പാര്‍ലി വടക്കേതില്‍ പിഎം ബേബിയുടേയും സാറാമ്മ ബേബിയുടേയും മകനാണ് വര്‍ഗീസ് ബേബി.

   റഷ്യൻ വധുവിന് ജർമ്മൻ വരൻ; വിവാഹം ഗുജറാത്തിൽ ഹിന്ദു ആചാരപ്രകാരം

   ജർമ്മൻ വരനും (German Groom) റഷ്യൻ വധുവും (Russian Bride) ഗുജറാത്തിലെ (Gujarat) ഒരു ഗ്രാമത്തിൽ വിവാഹിതരായി. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിവാഹം (Wedding) എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക. മറ്റൊന്നുമല്ല, സ്നേഹം തന്നെയാണ് ഇതിന് പിന്നിലെ കാരണം. ക്രിസ് മുള്ളർ എന്ന ജർമ്മൻ യുവാവും റഷ്യക്കാരിയായ ജൂലിയ ഉഖ്വാകറ്റിനയും ഹിന്ദു ആചാരപ്രകാരം ഗുജറാത്തിലെ സർവോദയ ഗ്രാമം സാക്ഷിയായാണ് വിവാഹിതരായത്.

   ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, വരൻ ക്രിസ് മുള്ളർ ജർമ്മനിയിലെ ഒരു സമ്പന്ന കുടുംബത്തിൽ പെട്ടയാളാണ്, എന്നാൽ ആത്മീയത തേടി തന്റെ ആഡംബര ജീവിതം ഉപേക്ഷിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലാണ് താമസിക്കുന്നത്. തന്റെ ആഡംബര കാർ വിറ്റ മുള്ളർ ആ പണം കൊണ്ട് വളരെ ദൂരം സഞ്ചരിച്ചു. ഭൂമിയിലെ മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലും അദ്ദേഹം പോയി. ഒടുവിൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കി. ഇതിനിടെ ജൂലിയ ഉഖ്‌വകറ്റിന എന്ന റഷ്യൻ യുവതിയെ കണ്ടുമുട്ടുകയും ഇരുവരും ഒരുമിച്ച് ആത്മീയ പരിശീലനം നേടുകയും ചെയ്തു. പിന്നീട് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

   ഗ്രാമത്തിലെ ലാഭായ് പട്ടേൽ എന്ന വ്യക്തിയാണ് ഇവരുടെ വിവാഹത്തിന് വേണ്ട ഏർപ്പാടുകൾ നടത്തിയത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടത്തിയത്. വരന്റെയും വധുവിന്റെയും വസ്ത്രങ്ങളും പരമ്പരാഗത രീതിയിൽ തന്നെയുള്ളതായിരുന്നു. വധുവും വരനും സപ്തപദി (അഗ്നിക്ക് ചുറ്റും ഏഴ് പ്രദക്ഷിണം) നടത്തിയാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത് ലാലാഭായ് പട്ടേലിന്റെ കുടുംബമായിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് ഗണേശ പൂജയും ഹൽദി ചടങ്ങും വരെ നടത്തിയിരുന്നു.
   Published by:Karthika M
   First published: