• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അന്ന് ചേട്ടന്‍റെ 700 പറ്റിച്ച് മുങ്ങി, ഈ 2000 സ്വീകരിക്കണം'; കള്ളന്റെ കത്ത് വർഷങ്ങൾക്ക് ശേഷം

'അന്ന് ചേട്ടന്‍റെ 700 പറ്റിച്ച് മുങ്ങി, ഈ 2000 സ്വീകരിക്കണം'; കള്ളന്റെ കത്ത് വർഷങ്ങൾക്ക് ശേഷം

വയനാട് പെരിക്കല്ലൂരിൽ വ്യാപാരിയായിരുന്ന ജോസഫിന്‍റെ ഭാര്യ മേരിക്കാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ മോഷണത്തിന്‍റെ കുറ്റബോധം താങ്ങാനാവാതെ കള്ളന്‍ പണവും കത്തും അയച്ചത്. 

  • Last Updated :
  • Share this:
    കഴിഞ്ഞ ദിവസമാണ് പെരിക്കല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഒരു പാഴ്സൽ വന്നത്. അയച്ചയാളുടെ പേരോ മേൽവിലാസമോ പാഴ്സലില്‍ ഇല്ല. തുറന്നുനോക്കിയപ്പോള്‍ കവറിനുള്ളിൽ 2000 രൂപയും ഒരു കത്തും. സംശയത്തോടെ കത്ത് വായിച്ച വീട്ടമ്മ ശെരിക്കും ഞെട്ടി. കത്തിലെ വരികൾ ഇതായിരുന്നു..

    "പ്രിയ ചേട്ടത്തി. ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന് അന്നത്തെ കുറ്റവാളി "

    വയനാട് പെരിക്കല്ലൂരിൽ വ്യാപാരിയായിരുന്ന ജോസഫിന്‍റെ ഭാര്യ മേരിക്കാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ മോഷണത്തിന്‍റെ കുറ്റബോധം താങ്ങാനാവാതെ കള്ളന്‍ പണവും കത്തും അയച്ചത്.

    മേരിയുടെ ഭർത്താവ് ജോസഫ് പത്തുവർഷം മുമ്പാണ് മരിച്ചത്. അതുകൊണ്ട് ഇനി ആളെ കണ്ടെത്താൻ വഴിയുമില്ല. ആരാണ് കത്തയച്ചതെന്ന് ഇതുവരെയും മേരിക്ക് മനസിലായിട്ടുമില്ല. ഭർത്താവിനെ ആരെങ്കിലും കബളിപ്പിച്ചോയെന്ന് മേരിക്കറിവില്ല. എങ്കിലും കുറ്റസമ്മതം നടത്തിയയാളുടെ മനഃസാക്ഷി സമൂഹത്തിന് മാതൃകയാവട്ടെയെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം.
    Published by:Arun krishna
    First published: