കോഴിക്കോട്: പ്രമുഖ നാടക, സാംസ്കാരിക പ്രവർത്തകൻ മധു മാസ്റ്റർ (74) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. അമ്മ അറിയാൻ സിനിമയുടെ പിന്നണി പ്രവർത്തകൻ ആയിരുന്നു. സംഘഗാനം, ഷട്ടർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നൂ ഇന്ത്യ 1974, പടയണി, സ്പാർട്ടക്കസ്സ്, കറുത്ത വാർത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.
1948 ഒക്ടോബർ 12ന് അത്താണിക്കലിലാണ് ജനനം. കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും മകനാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ട്രെയിനിങ് കോളേജിൽനിന്ന് അധ്യാപക പരിശീലനം പൂർത്തിയാക്കി. യനാട്ടിലെ കൈനാട്ടി എൽപി സ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
Also Read-
'നടപടിയില്‍ തൃപ്തിയില്ല'; വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞ് എഴുപതുകാരി
നക്സൽ പ്രസ്ഥാനവുമായി അടുക്കുന്നതും ഇക്കാലത്താണ്. നക്സൽ പ്രവർത്തനത്തെ തുടർന്ന് പല സമയങ്ങളിലായി ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. പിന്നീട് കേസിൽ വിട്ടയച്ച ശേഷം ബേപ്പൂർ ഗവ എൽപി സ്കൂളിൽ അധ്യാപകനായി.
Also Read-
കോഴിക്കോടും പ്രതിഷേധം; കല്ലായിയിൽ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പൊലീസ് മര്‍ദനമേറ്റു
കുറ്റിച്ചിറ ഗവ എൽപി, കെയിലാണ്ടി ഗവ മാപ്പിള സ്കൂൾ, കുറ്റിച്ചിറ ഗവ ഹൈസ്കൂൾ എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ടിച്ചു. കുറ്റ്യാടി ചെറുകുന്ന് ഗവ. യുപി സ്കൂളിൽ പ്രധാനാധ്യാപകനായി 2004 ലാണ് വിരമിക്കുന്നത്.
ഭാര്യ: കെ തങ്കം. മക്കൾ: വിധുരാജ് (ഫോട്ടോ ഗ്രാഫർ, മലയാള മനോരമ), അഭിനയ രാജ് (എഎൻഎസ് മീഡിയ കൊച്ചി). മരുമക്കൾ: വിധു രാജ് (ജില്ലാ സഹകരണ ആശുപത്രി), പി. സുദർഷിണ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.