പാലക്കാട്: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കൈ സഹായമായി പാലക്കാട് പ്രിയദർശനി തിയറ്റർ ഉടമ കെ നന്ദകുമാർ.
പ്രിയ, പ്രിയദർശിനി, പ്രിയതമ എന്നീ മൂന്ന് തീയേറ്ററുകളുടെയും ഞായറാഴ്ചത്തെ വരുമാനം ജവാന്മാരുടെ ആശ്രിതരുടെ ക്ഷേമനിധിയിലേക്ക് നൽകും. ഞായറാഴ്ച നടന്ന മൂന്ന് തീയേറ്ററുകളുടെ 12 ഷോയുടെ വരുമാനം ആയിരിക്കും നൽകുക. ഏറ്റവും തിരക്കുള്ള ദിവസമായ ഞായറാഴ്ചയുടെ തന്നെ വരുമാനം ഇതിനായി മാറ്റിവച്ചത് ജവാന്മാരുടെ ഉള്ള ആദരവ് കൊണ്ടാണെന്ന് തിയറ്ററുടമ നന്ദകുമാർ പറയുന്നു. ഇതാദ്യമായല്ല പ്രിയദർശിനി തിയറ്റർ ഉടമ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. മുൻപ് പ്രളയസമയത്തും ഒരു ദിവസത്തെ കളക്ഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.