മോഷണക്കേസിൽ റിമാൻഡിലായ പ്രതി ഗുരുതരാവസ്ഥയിൽ; പൊലീസ് മർദ്ദനമെന്ന് ബന്ധുക്കൾ

ഈ മാസം എട്ടിന് മീനങ്ങാടി പൊലീസാണ് ഇൻവെർട്ടറിന്റെ ബാറ്ററി മോഷ്ടിച്ചെന്ന കുറ്റം ചുമത്തി അജേഷിനെ അറസ്റ്റ് ചെയ്തത്.

News18 Malayalam | news18-malayalam
Updated: November 19, 2019, 7:34 AM IST
മോഷണക്കേസിൽ റിമാൻഡിലായ പ്രതി ഗുരുതരാവസ്ഥയിൽ; പൊലീസ് മർദ്ദനമെന്ന് ബന്ധുക്കൾ
News18
  • Share this:
മീനങ്ങാടി: മോഷണക്കേസില്‍ റിമാന്‍ഡിലായ പ്രതിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുച്ചോല മാവാടി വീട്ടില്‍ അജേഷിനെ (35) ആണ് എം.ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചത്. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റാണ് അജേഷിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.

ഈ മാസം എട്ടിന് മീനങ്ങാടി പൊലീസാണ് ഇൻവെർട്ടറിന്റെ ബാറ്ററി മോഷ്ടിച്ചെന്ന കുറ്റം ചുമത്തി അജേഷിനെ അറസ്റ്റ് ചെയ്തത്.  ബാറ്ററി മോഷണ സംഘത്തിലെ നാല് പേരെ പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘം നൽകിയ മൊഴിയനുസരിച്ചാണ് അജേഷിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ അജേഷിനെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചിരുന്നു. എന്നാല്‍ പിറ്റേന്നു തന്നെ അവശനായ ഇയാളെ ജയില്‍ അധികൃതര്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read ഫാത്തിമയുടെ മരണം: സുദർശൻ പത്മനാഭൻ ഉൾപ്പെടെയുള്ള അധ്യാപകരെ ചോദ്യം ചെയ്തു

വീട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അജേഷിന് ഒരു ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. ഇപ്പോള്‍ തലയ്ക്കും അടിവയറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ടിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ ശേഷം അജേഷിനെ ജയിലിലേക്ക് കൊണ്ടുപോകുംവഴി പോലീസ് മര്‍ദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

 
First published: November 19, 2019, 7:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading