നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിശുദ്ധവാരത്തിൽ പള്ളിയില്‍ മോഷണം; കവർന്നത് പണവും വീഞ്ഞും

  വിശുദ്ധവാരത്തിൽ പള്ളിയില്‍ മോഷണം; കവർന്നത് പണവും വീഞ്ഞും

  മാവേലിക്കര പുന്നമ്മൂട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് മോഷണം നടന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മാവേലിക്കര: ആലപ്പുഴ ജില്ലയിലെ മാവേലിക്കര പുന്നമ്മൂട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് മോഷണം നടന്നത്. പള്ളിയില്‍ വിശ്വാസികള്‍ക്ക് കാണിക്ക ഇടാന്‍ സ്ഥാപിച്ചിരുന്ന വഞ്ചിയും കുർബാനയ്ക്കായി വെച്ചിരുന്ന വീഞ്ഞും മോഷ്ടാക്കൾ അപഹരിച്ചതായാണ് പരാതി.

   ബുധനാഴ്ച പള്ളിമുറ്റത്തെ ലൈറ്റ് ഓഫ് ചെയ്യാനെത്തിയ ആളാണ് പള്ളിയുടെ ഒരു സൈഡിലെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധിച്ചത്. വിവരം അറിഞ്ഞെത്തിയ വികാരിയുടെയും പള്ളി ഭാരവാഹികളുടെയും പരിശോധനയിൽ മോഷ്ടിച്ച രണ്ട് വഞ്ചികളും പണം എടുത്ത ശേഷം സെമിത്തേരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
   BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു[PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ[NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്[NEWS]
   പള്ളിയുടെ മദ്ബഹയുടെ സമീപത്തെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന വീഞ്ഞ് കുടിച്ച ശേഷം മോഷ്ടാക്കള്‍ കുപ്പി സമീപത്ത് ഉപേക്ഷിച്ചു. മാവേലിക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
   Published by:user_49
   First published:
   )}