• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തെന്മലയിൽ പതിനാറുകാരിയെ പീഡിപ്പിച്ചത് അച്ഛനമ്മമാരുടെ ഒത്താശയോടെ; അച്ഛന്‍റെ സുഹൃത്തും അയൽവാസിയും ബന്ധുവും പീഡിപ്പിച്ചു

news18
Updated: May 16, 2018, 2:41 PM IST
തെന്മലയിൽ പതിനാറുകാരിയെ പീഡിപ്പിച്ചത് അച്ഛനമ്മമാരുടെ ഒത്താശയോടെ; അച്ഛന്‍റെ സുഹൃത്തും അയൽവാസിയും ബന്ധുവും പീഡിപ്പിച്ചു
news18
Updated: May 16, 2018, 2:41 PM IST
കൊല്ലം : തെന്മലയില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മാതാവും ബന്ധുവും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മാതാപിതാക്കളുടെ ഒത്താശയോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി പീഡിപ്പിക്കപ്പെടുകയാണെന്ന പെണ്‍കുട്ടിയുടെ തന്നെ മൊഴിയനുസരിച്ചാണ് പൊലീസ് നടപടി.പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തും ബന്ധുവുമായ തെന്മല കുളിര്‍കാട് സ്വദേശി സജീവാണ് മാതാവിനൊപ്പം അറസ്റ്റിലായിരിക്കുന്നത്.

പണമിടപാടുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുന്‍പാണ് തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെയും അമ്മയെയും പിതാവ് തെന്മല സ്വദേശിയായ സുഹൃത്തിന് കൈമാറിയത്. ഇയാള്‍ക്കൊപ്പം തെന്മലയിലെ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് വന്ന പെണ്‍കുട്ടി ക്രൂരമായ ലൈംഗീക പീഡനത്തിന് നിരവധി തവണയാണ് ഇരയായത്. പെണ്‍കുട്ടിയുടെ അമ്മൂമ്മയുടെ പരാതിയെ തുടര്‍ന്ന് അമ്മൂമ്മക്കൊപ്പം വിട്ട പെണ്‍കുട്ടിയെ അവധിക്കാലത്ത് അമ്മ വീണ്ടും തെന്മലക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. അച്ഛന്റെ സുഹൃത്തും അയല്‍വാസിയും ബന്ധുവും ചേര്‍ന്ന് വീണ്ടും നിരവധി തവണ പീഡിപ്പിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി  പൊലീസില്‍ പരാതി എത്തുകയും പിന്നീട് പിന്‍വലിക്കുകയും ചെയതതോടെയാണ് പൊലീസിന് സംശയം ഉണ്ടായത്. തുടര്‍ന്ന് പെണ്‍കുട്ടിയെയും, മാതാവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയതോടെയാണ് രണ്ട് വര്‍ഷം നീണ്ട പീഡനകഥകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.
First published: May 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍