• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള കോൺഗ്രസിൽ തർക്കം മുറുകുന്നു; ചെയർമാൻ സ്ഥാനത്തിന് പിടിമുറുക്കി ജോസഫും ജോസ്.കെ.മാണിയും

കേരള കോൺഗ്രസിൽ തർക്കം മുറുകുന്നു; ചെയർമാൻ സ്ഥാനത്തിന് പിടിമുറുക്കി ജോസഫും ജോസ്.കെ.മാണിയും

ഒപ്പ് ശേഖരണവുമായി മാണിവിഭാഗം മുന്നോട്ട് പോകുമ്പോള്‍ വിട്ടു കൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പി.ജെ ജോസഫ്.

ജോസ് കെ മാണിയും പി ജെ ജോസഫും

ജോസ് കെ മാണിയും പി ജെ ജോസഫും

  • News18
  • Last Updated :
  • Share this:
    കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനത്തിനായി പിടിമുറുക്കി പി.ജെ ജോസഫ്. തര്‍ക്കം പരിഹരിക്കാന്‍ ജോസ്.കെ.മാണിയുമായി പി.ജെ ജോസഫ് ചര്‍ച്ച നടത്തിയേക്കും. ജോസഫിന് ചെയര്‍മാന്‍ സ്ഥാനം നല്‍കാനാകില്ലെന്നും പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം നല്‍കാമെന്നുമാണ് മാണി ഗ്രൂപ്പിന്‍റെ നിലപാട്. ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു.

    പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസില്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. ഒപ്പ് ശേഖരണവുമായി മാണിവിഭാഗം മുന്നോട്ട് പോകുമ്പോള്‍ വിട്ടു കൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പി.ജെ ജോസഫ്. അവസാനഘട്ടശ്രമം എന്ന നിലയിലാണ് ജോസ് കെ മാണിയുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ജോസഫ് ആലോചിക്കുന്നത്. ഈ ശ്രമം പരാജയപ്പെട്ടാല്‍ പാര്‍ട്ടി പൊട്ടിത്തെറിയിലേക്ക് നീങ്ങും.

    സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ ജോസഫ് തയ്യാറായില്ലെങ്കില്‍ കൂടുതല്‍ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി കത്ത് നല്‍കാനാണ് നീക്കം. മൂന്നില്‍ രണ്ട് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചെയര്‍മാന്‍റെ ചുമതല വഹിക്കുന്ന പി.ജെ ജോസഫ് കമ്മിറ്റി വിളിച്ചു ചേര്‍ക്കണം.

    ഐസക്കിന് കൊമ്പുണ്ടോ? ഭരണ പരിഷ്കാര കമ്മീഷൻ പൂർണ പരാജയം: ആഞ്ഞടിച്ച് സി.ദിവാകരൻ

    ഈ യോഗത്തില്‍ ജോസ്.കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനായി നിര്‍ദ്ദേശിക്കും. സമവായം എന്ന നിലയില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം പി.ജെ ജോസഫിന് വിട്ടു നല്‍കിയേക്കും. സംസ്ഥാന കമ്മിറ്റിയില്‍ ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഇത്തരമൊരു നീക്കം തടയാനാണ് ജോസഫിന്‍റെ ശ്രമം.

    സി.എഫ് തോമസ്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എന്നിവര്‍ പിന്തുണ നല്‍കുമെന്നും ജോസഫ് കണക്കു കൂട്ടുന്നു. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല. കോട്ടയം ലോക്‌സഭാ സീറ്റിനായി കലാപക്കൊടി ഉയര്‍ത്തിയെങ്കിലും ജോസഫിന് ഒടുവില്‍ കീഴടങ്ങേണ്ടി വന്നിരുന്നു. സമാനസാഹചര്യം ആവര്‍ത്തിക്കപ്പെടുമെന്ന മുന്നറിയിപ്പും മറുഭാഗം നല്‍കുന്നുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് ജോസഫിന്‍റെ നീക്കം.

    First published: