നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിലെത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധത്തിന് സാധ്യത; രാഷ്ട്രീയ കക്ഷികൾക്ക് പൊലീസിന്റെ നോട്ടീസ്

  കണ്ണൂരിലെത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധത്തിന് സാധ്യത; രാഷ്ട്രീയ കക്ഷികൾക്ക് പൊലീസിന്റെ നോട്ടീസ്

  ചരിത്ര കോൺഗ്രസിൻറെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കേരള ഗവർണറെ മാറ്റിനിർത്തണെമെന്ന ആവശ്യവുമായി എൻഡിഎ ഇതര സംഘടനകൾ. ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കെ.സുധാകരൻ എം.പിയും മേയർ സുമാ ബാലകൃഷ്ണനും.

  ആരിഫ് മുഹമ്മദ് ഖാൻ

  ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
  ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ എൺപതാം പതിപ്പിന് നാളെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ തുടക്കമാകും. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ്നെ ഖാനെതിരെ പ്രതിഷേധത്തിന് എൻഡിഎ ഇതര സംഘടനകൾ പദ്ധതിയിടുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് പൊലീസ് നോട്ടീസ് നൽകി. നിയമം പാലിക്കാൻ അണികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഏതെങ്കിലും തരത്തിൽ നിയമലംഘനത്തിനോ, അന്യായമായ സംഘംചേരലിനോ, അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ മുതിരരുത് തുടങ്ങിയ നിർദ്ദേശങ്ങൾ പ്രവർത്തകർക്ക് നൽകണമെന്ന് നോട്ടീസിൽ പറയുന്നു.

  പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഗവർണർ പങ്കെടുക്കുന്നതിനാൽ ചടങ്ങ് ബഹിഷ്കരിക്കുന്നതായി കെ സുധാകരൻ എംപിയും മേയർ സുമ ബാലകൃഷ്ണനും അറിയിച്ചു.

  കെഎസ്‌യു ഉൾപ്പെടെയുള്ള സംഘടനകളാണ് പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണറുടെ നിലപാട് ജനാധിപത്യവിരുദ്ധമാണ് എന്ന് വ്യക്തമാക്കി പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ചരിത്ര കോൺഗ്രസിൻറെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഗവർണറെ മാറ്റിനിർത്തണം എന്ന് ഡിസിസി പ്രസിഡൻറ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. ഇന്ത്യയെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുമ്പോൾ സങ്കുചിത രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടിയാണ് കേരള ഗവർണർ അഭിപ്രായ പ്രകടനം നടത്തിയതെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു.

  Also Read- UDF നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് തടങ്കല്‍ പാളയങ്ങളല്ല, പുനരധിവാസ കേന്ദ്രങ്ങൾ: MK മുനീർ

  അതേസമയം ഗവർണർക്കെതിരെ ഉള്ള പ്രതിഷേധ സൂചനകൾ ഇടത് മേൽക്കൈയുള്ള സർവ്വകലാശാല സിൻഡിക്കേറ്റിനെയും സമർദ്ദത്തിൽ ആക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണറുടെ നിലപാടിനോട് വിയോജിപ്പുണ്ടെങ്കിലും പരിപാടി സുഗമമായി നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനുള്ള ചുമതല സിൻഡിക്കേറ്റിനുണ്ട്. ഗവർണറെ ക്ഷണിച്ചത് ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഭാരവാഹികൾ ആണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി.

  സമ്മേളനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കണ്ണൂർ സർവകലാശാലയിൽ ഒരുക്കിയിട്ടുള്ളത്. സമാധാനപരമല്ലാത്ത ഒരു പ്രതിഷേധവും അനുവദിക്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളത്തിൽ ചരിത്ര കോൺഗ്രസിന്റെ നിയുക്ത അധ്യക്ഷൻ പ്രൊഫ. അമിയ കുമാർ ബാഗ്ചി, പ്രൊഫ. ഇർഫാൻ ഹബീബിൽ നിന്ന് സ്ഥാനം ഏറ്റെടുക്കും.ഇന്ത്യയിലെ പ്രമുഖരായ ചരിത്രകാരന്മാർ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ ഇടങ്ങളിൽ നിന്നായി 1500 ലധികം ചരിത്ര പണ്ഡിതരെയും ഗവേഷകരെയുമാണ് സമ്മേളത്തിൽ പ്രതീക്ഷിക്കുന്നത്.

  Also Read- കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് KSU പ്രവർത്തകരും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിൽ ഉന്തുംതള്ളും
  Published by:Rajesh V
  First published:
  )}