ദേശീയ തലത്തിൽ ബിജെപിയെ എതിർക്കുക എന്ന നയമാണ് എല്ലാ പാർട്ടികൾക്കും; അത് തന്നെ എൻ സി പിയുടെയും: ശശീന്ദ്രൻ

കൂടുതൽ പ്രതികരണം അന്തിമ തീരുമാനം വന്ന ശേഷമായിരിക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

News18 Malayalam | news18
Updated: November 11, 2019, 4:12 PM IST
ദേശീയ തലത്തിൽ ബിജെപിയെ എതിർക്കുക എന്ന നയമാണ് എല്ലാ പാർട്ടികൾക്കും; അത് തന്നെ എൻ സി പിയുടെയും: ശശീന്ദ്രൻ
എ.കെ ശശീന്ദ്രൻ
  • News18
  • Last Updated: November 11, 2019, 4:12 PM IST
  • Share this:
കോഴിക്കോട്: ദേശീയ തലത്തിൽ ബി ജെ പിയെ എതിർക്കുക എന്ന നയമാണ് എല്ലാ പാർട്ടികളും സ്വീകരിക്കുന്നതെന്നും അത് തന്നെയാണ് എൻ സി പിയുടെയും നയമെന്നും എ.കെ ശശീന്ദ്രൻ. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് എ കെ ശശീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിൽ എൻ സി പി - ശിവസേന ചർച്ചയിൽ അസ്വാഭാവികതയില്ല. എല്ലാ പാർട്ടികളും ദേശീയ തലത്തിൽ സ്വീകരിക്കുന്ന നയം ബി ജെ പിയെ എതിർക്കുക എന്നുള്ളതാണ്. അത് തന്നെയാണ് എൻ സി പിയുടെയും നയം. ഇക്കാര്യത്തിൽ ദേശീയ പ്രസിഡന്‍റിന്‍റെ തീരുമാനത്തെ എതിർക്കില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

ഒരുവശത്ത് കേരള ലോബിയുടെ സമ്മർദ്ദം; മറുവശത്ത് മഹാരാഷ്ട്രയിലെ എംഎൽഎമാർ; ശരിക്കും പെട്ടത് സോണിയ ഗാന്ധി

ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം അന്തിമ തീരുമാനം വന്ന ശേഷമായിരിക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
First published: November 11, 2019, 4:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading