തിരുവനന്തപുരം: കോവിഡ് 19മായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമില്ല. കോവിഡ് പോസിറ്റീവ് കേസുകളെ സംബന്ധിച്ച വിവരങ്ങൾ പത്രക്കുറിപ്പിലൂടെ അറിയിക്കും. അടുത്ത ദിവസങ്ങളിലും വാർത്താസമ്മേളനം ഉണ്ടാകുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
മാർച്ച് 23 ന് സംസ്ഥാനം ലോക്ക് ഡൗൺ നടപ്പാക്കിയ ശേഷം പതിവായി നടത്തിവന്ന വാർത്താസമ്മേളനം ഏപ്രിൽ ആദ്യവാരം മുഖ്യമന്ത്രി നിർത്തിവച്ചിരുന്നു. സ്പ്രിങ്ക്ളർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നിറുത്തിവച്ചതെന്നും ഇത് ഒളിച്ചോട്ടമാണെന്നും പ്രതിപക്ഷം പരിഹസിച്ചിരുന്നു. തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം പുനരാരംഭിച്ചത്.
ആദ്യദിവസങ്ങളിൽ വൈകിട്ട് ആറുമണിക്കായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനം. റമളാൻ മാസമായതോടെ ഇത് അഞ്ചുമണിയിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം വാർത്താചാനലുകൾ വഴിയും ഫേസ്ബുക്ക് ലൈവും വഴി കാണാൻ വലിയ പ്രേക്ഷകരാണുള്ളത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.