നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള കോൺഗ്രസ് തർക്കത്തിൽ വിട്ടുവീഴ്ചയില്ല; കർഷക രക്ഷാ സംഗമം ശക്തി പ്രകടനമാക്കാനൊരുങ്ങി പിജെ ജോസഫ്

  കേരള കോൺഗ്രസ് തർക്കത്തിൽ വിട്ടുവീഴ്ചയില്ല; കർഷക രക്ഷാ സംഗമം ശക്തി പ്രകടനമാക്കാനൊരുങ്ങി പിജെ ജോസഫ്

  ജില്ലകളിൽ സംഘടിപ്പിക്കുന്ന കർഷകരക്ഷാ സംഗമങ്ങൾ ജോസ് കെ മാണിക്കെതിരായ കുറ്റപത്രമാക്കുകയാണ് ജോസഫ്.

  • Share this:
   കോട്ടയം: കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച തുടരുന്നതിനെട  വിട്ടുവീഴ്ചയ്ക്കില്ലന്ന ഉറച്ച നിലപാടിൽ പി.ജെ ജോസഫ്. ഡിസംബറിൽ കോട്ടയത്ത് നിശ്ചയിച്ച കർഷക രക്ഷാ സംഗമം ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ജോസഫ് വിഭാഗം. ജില്ലകളിൽ സംഘടിപ്പിക്കുന്ന കർഷകരക്ഷാ സംഗമങ്ങൾ ജോസ് കെ മാണിക്കെതിരായ കുറ്റപത്രമാക്കുകയാണ് ജോസഫ്.

   പി ജെ ജോസഫ് - ജോസ് കെ മാണി തർക്കം മുന്നണിക്ക് ദോഷം ചെയ്യുന്നുവെന്ന് ഘടകകക്ഷികൾ ഒന്നടങ്കം വിമർശിച്ചിട്ടും അണുവിട പിന്നോട്ടില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് മുതിർന്ന നേതാക്കൾ ശ്രമിക്കുമ്പോഴും ജില്ലാതല കർഷക രക്ഷാ സംഗമങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ജോസഫാകട്ടെ യോഗങ്ങളിൽ ജോസ് കെ മാണിക്കെതിരായ വിമർശനങ്ങൾ അക്കമിട്ട് നിരത്തുകയാണ്.

   Also Read സി.എഫ് തോമസിനെ ചെയര്‍മാനായി പ്രഖ്യാപിക്കും; 23 ശേഷം കേരള കോൺഗ്രസിൽ ജോസഫിന്റെ വെട്ടിനിരത്തല്‍

   ഡിസംബർ 14 ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന കർഷക രക്ഷാ സംഗമം ശക്തി പ്രകടനമാക്കി മാറ്റാനാണ് ആഹ്വാനം. കെ എം മാണി യുടെ പ്രതിമ സ്ഥാപിക്കാൻ തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനും ജോസഫ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.  അതേസമയം കേരള കോൺഗ്രസിലെ തർക്കം യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ  പുനസംഘടനയിലും കീറാമുട്ടിയാകുമെന്ന ഭീതിയിലാണ് കോൺഗ്രസ് നേതാക്കൾ.
   First published:
   )}