Lok Sabha Election 2019: കൈപ്പത്തിക്ക് കുത്തിയാൽ താമര: സാങ്കേതികമായി അസാധ്യമെന്ന് ഉറപ്പുവരുത്തിയതായി ജില്ലാ കളക്ടർ

Third Phase of Voting for Lok Sabha Elections 2019 : കൈപ്പത്തിക്ക് കുത്തിയാൽ താമര : സാങ്കേതികമായി അസാധ്യമെന്ന് ഉറപ്പുവരുത്തിയതായി ജില്ലാ കളക്ടർ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കൈപ്പത്തിക്ക് വോട്ട് കുത്തിയാൽ താമരയ്ക്ക് വീഴുന്നുവെന്ന് ആരോപണങ്ങൾ തള്ളി അധികൃതർ. തിരുവനന്തപുരത്തെ കോവളം ചൊവ്വരയിലെ 151-ാം നമ്പർ ബൂത്തിൽ കോൺഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് പോകുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾ തള്ളി ജില്ലാ കളക്ടർ കെ.വാസുകി രംഗത്തെത്തിയിരിക്കുന്നത്.

    Also read-Lok Sabha Election 2019: കൈപ്പത്തിയിൽ കുത്തിയാൽ താമരക്ക് വോട്ട് വീഴുന്നുവെന്ന് പരാതി; കോവളത്ത് പ്രതിഷേധം

    ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ആളുകൾ ആരോപിക്കുന്നത് പോലെയുള്ള കാര്യം സാങ്കേതികമായി അസാധ്യമാണെന്ന് ഉറപ്പു വരുത്തിയെന്നാണ് ജില്ലാ കളക്ടർ വാസുകി വ്യക്തമാക്കിയിരിക്കുന്നത്. ബൂത്തിൽ ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്.

    First published:
    )}