നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാല ബിഷപ്പിനെ കണ്ട് മന്ത്രി പിന്തുണ അറിയിച്ചത് വേദനയുണ്ടാക്കുന്നത്; ഇസ്ലാമില്‍ ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമില്ല: ജിഫ്രി തങ്ങള്‍

  പാല ബിഷപ്പിനെ കണ്ട് മന്ത്രി പിന്തുണ അറിയിച്ചത് വേദനയുണ്ടാക്കുന്നത്; ഇസ്ലാമില്‍ ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമില്ല: ജിഫ്രി തങ്ങള്‍

  മതം നോക്കിയല്ല മനുഷ്യര്‍ പ്രണയിക്കുന്നതെന്നും ഇസ്ലാമില്‍ ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

  • Share this:
   കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പിനെ കണ്ട് പിന്തുണ പ്രഖ്യാപിച്ച മന്ത്രി പി.എന്‍ വാസവനെതിര സമസ്ത. മോശം പ്രചാരണം നടത്തുന്നവരെ മന്ത്രിമാര്‍ നേരിട്ട് കണ്ട് പ്രോത്സഹനം നല്‍കുന്നത് വേദനിപ്പിക്കുന്നതാണെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മത നേതാക്കളില്‍ നിന്ന് അത്തരം പ്രസ്താവനകള്‍ ഉണ്ടാവാന്‍ പാടില്ലായിരുന്നു. മതം നോക്കിയല്ല മനുഷ്യര്‍ പ്രണയിക്കുന്നതെന്നും ഇസ്ലാമില്‍ ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

   നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സമസ്ത അവകാശ സംരക്ഷണ സമിതി യോഗത്തിന് ശേഷമായിരുന്നു പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാര്‍ത്താ സമ്മേളനം. പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗം സംഭവിക്കാന്‍ പാടില്ലായിരുന്നു. ബിഷപ്പുമാരോട് വിരോധമില്ല. പക്ഷെ നേതൃസ്ഥാനത്തിരിക്കുന്നവര്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ അത് സമൂഹത്തില്‍ വലിയ മുറിവുകളുണ്ടാക്കും. ബിഷപ്പിനെതിരെ കേസെടുക്കണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നുമൊന്നും സമസ്ത ആവശ്യപ്പെടുന്നില്ല. അത്തരം പ്രസ്താവനകള്‍ നടത്തി കൂടുതല്‍ മോശം അന്തരീക്ഷം ഉണ്ടാക്കുന്നില്ല. അത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ സ്വയം തിരുത്തുകയാണ് വേണ്ടത്.

   പാലാബിഷപ്പിനെ മന്ത്രി പി.എന്‍ വാസവന്‍ അരമനയില്‍ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചതിനെ ജിഫ്രി തങ്ങള്‍ വിമര്‍ശിച്ചു. മോശം പ്രചാരണം നടത്തിയ ആളെ മന്ത്രി നേരിട്ട് കണ്ട് പിന്തുണ അറിയിച്ചത് വേദനയുണ്ടാക്കുന്നതാണ്. ഇത്തരമൊരു നിലപാടല്ല മന്ത്രിയില്‍ നിന്ന് ഉണ്ടാവേണ്ടത്. മന്ത്രിയുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി അുവദിച്ചിട്ടാണെന്ന് കരുതുന്നില്ല. ഇത് സര്‍ക്കാര്‍ നിലപാടല്ലെന്ന് മുഖ്യമന്ത്രി പറയണം.

   മതം നോക്കാതെ പ്രണയ ബന്ധങ്ങള്‍ നിരവധി നടക്കുന്നുണ്ട്. അതൊരു മതത്തോട് മാത്രം കൂട്ടിക്കെട്ടേണ്ട, ഇസ്ലാമില്‍ മതം മാറ്റത്തിനായി ഒരു ജിഹാദില്ല. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇസ്ലാമിന് പരിചയമില്ല. അത്തരം തെറ്റുകള്‍ ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടിയെടുക്കണം.

   സി.പി.എം സമ്മേളനങ്ങളില്‍ വിതരണം ചെയ്യാനുള്ള കൈപുസ്തകത്തിലെ പരാമര്‍ശം ലൗജിഹാദിനെക്കുറിച്ചാണെന്ന് സമസ്തക്ക് അഭിപ്രായമില്ലെന്നും പ്രസിഡണ്ട് വ്യക്തമാക്കി. പാലാ ബിഷപ്പിന്റെ പ്രസ്താവനയെയും സര്‍ക്കാര്‍ നിലപാടിനെയും ചോദ്യം ചെയ്തുവെങ്കിലും കരുതലോടെയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാര്‍ത്താ സമ്മേളനം. നേരത്തെ മുസ്ലിം ലീഗ് പക്ഷത്ത് നിന്ന് നിലപാടെടുത്തിരുന്നുവെങ്കിലും അടുത്ത കാലത്തായി സ്വതന്ത്ര നിലപാട് സ്വീകരിക്കുകയും ഇടത് സര്‍ക്കാറുമായി നല്ല ബന്ധം തുടരുകയും ചെയ്യുന്ന സംഘടനയാണ് സമസ്ത.
   Published by:Jayashankar AV
   First published:
   )}